മദ്യം നിരോധിക്കാന്‍ പറ്റില്ലെന്ന് ഖുശ്ബു, അതെന്താ?
ചെന്നൈ: തമിഴ്നാട്ടില്‍ മദ്യനിരോധനത്തിന് ഒരുങ്ങുകയാണ് സംസ്ഥാനം ഭരിക്കുന്ന ജയലളിത സര്‍ക്കാര്‍. മദ്യനിരോധനത്തിന് വേണ്ടി നിലകൊണ്ട ശശി പെരുമാളിന്റെ മരണത്തിന് പിന്നാലെയാണ് എ ഐ എ ഡി എം കെ സര്‍ക്കാരിന്റെ ഈ നീക്കം. പെരുമാളിന്റെ മരണത്തില്‍ എല്ലാ പാര്‍ട്ടികളും സംസ്ഥാനത്തെ ജനങ്ങളും സങ്കടപ്പെട്ടിരിക്കവേയാണ് സര്‍ക്കാര്‍ ഒരു പടി കൂടി കടന്ന് മദ്യനിരോധനത്തിനെക്കുറിച്ച് ചിന്തിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവും പ്രമുഖ നടിയുമായ ഖുശ്ബുവിന് ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായമാണുള്ളത്. തമിഴ്നാട്ടില്‍ മദ്യം നിരോധിക്കുന്നത് പ്രായോഗികമല്ല എന്നാണ് ഖുശ്ബുവിന്റെ അഭിപ്രായം. മുമ്പും പലതും പറഞ്ഞ് ഖുശ്ബു വിവാദത്തില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഖുശ്ബു പറയുന്നതില്‍ ഒരു പോയിന്റുണ്ടോ എന്ന് ചോദിക്കാവുന്നതാണ്. സംഗതി ഇങ്ങനെ..

തമിഴ്നാട്ടില്‍ മാത്രം മതിയോ
ഒരു സംസ്ഥാനത്ത് മാത്രം മദ്യം നിരോധിച്ചാല്‍ പോര എന്നാണ് ഖുശ്ബുവിന് പറയാനുള്ളത്. നിരോധിക്കുകയാണെങ്കില്‍ രാജ്യം മൊത്തം നിരോധിക്കണം.

പാര്‍ട്ടി വേ, ഖുശ്ബു റെ
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു അഭിപ്രായവും ഖുശ്ബുവിന് മറ്റൊരു അഭിപ്രായവുമാണ്.

പാര്‍ട്ടി പറഞ്ഞത് ഇങ്ങനെ
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തമിഴ്നാട് ഘടകം നേതാവായ ഇ വി കെ എസ് ഇളങ്കോവന് പറഞ്ഞത് പാര്‍ട്ടി മദ്യനിരോധനത്തിന് അനുകൂലമാണ് എന്നാണ്. ഇളങ്കോവന് ഇത് പറഞ്ഞ് നാക്ക് വായിലിടും മുമ്പേയാണ് ഖുശ്ബുവിന്റെ പ്രതികരണം

വെറുതെയങ്ങ് പറഞ്ഞാല്‍ പോര
മദ്യം നിരോധിക്കണം എന്ന് എല്ലാവരുടെയും കൂടെ കൂടി അങ്ങ് പറഞ്ഞാല്‍ പോര എന്നാണ് ഖുശ്ബു തന്റെ വാക്കുകളെ ന്യായീകരിച്ച് പിന്നീട് പറഞ്ഞത്. ഇത് നടക്കാന്‍ പോകുന്ന കാര്യമല്ല എന്നത് തന്നെ കാരണം.

സ്വന്തമായി അമ്പലും ഇഡ്ഡലിയുമുണ്ടത്രെ
ഖുശ്ബുവിന്റെ ആരാധകര്‍ അവര്‍ക്ക് വേണ്ടി തിരുച്ചിറപ്പള്ളിയില്‍ ഒരു അമ്പലം പണികഴിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഖുശ്ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ടത്രെ.

ഖുശ്ബുവിന്റെ നിലപാടുകള്‍
ആര് എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന് മറുപടിയായി ഒരിക്കല്‍ ഖുശ്ബു പറഞ്ഞത് ഇങ്ങനെ - താന്‍ ജനിച്ചത് മുസ്ലിമായിട്ടാണ്, വിവാഹം കഴിച്ചത് ഹിന്ദുവിനെ, എന്നാല്‍ താന്‍ വിശ്വസിക്കുന്നത് മനുഷ്യകുലത്തിലാണ്.

പറഞ്ഞത് സത്യമാണ്
സംവിധായകനും നടനുമായ സുന്ദറാണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. വിവാഹത്തിനുശേഷം ഖുശ്ബു മതംമാറി ഹിന്ദുവായി. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസക്കാരിയാണ് ഖുശ്ബു.

വിവാദമായ ആ പറച്ചില്
പെണ്‍കുട്ടികള്‍ വിവാഹത്തിനു മുന്‍പ് സുരക്ഷിതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റല്ല എന്ന ഖുശ്ബുവിന്റെ വാക്കുകള്‍ വന്‍ വിവാദമായിരുന്നു. 2005ല്‍ എയ്ഡ്സ് ബോധവല്‍ക്കരണത്തിനിടെയാണ് താരം ഇത് പറഞ്ഞത്.

കോടതി കയറേണ്ടി വന്നു
കല്യാണം കഴിക്കുന്ന പെണ്‍കുട്ടികള്‍ കന്യക ആയിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന ഖുശ്ബുവിന്റെ വാക്കുകള്‍ക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായി. ഈ വിവാദം കോടതിയില്‍ വരെ എത്തിയിരുന്നു.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications