കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് ഫണ്ട് നൽകിയെന്ന തികച്ചും അടിസ്ഥാന രഹിതമെന്ന് പോപ്പുലർ ഫ്രണ്ട്

Google Oneindia Malayalam News

ദില്ലി: പൌരത്വ നിയമഭേഗതി വിരുദ്ധ സമരത്തിന് ധനസഹായം നൽകിയെന്ന ആരോപണം നിരസിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. പൌരത്വ നിയമഭേഗതി വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായ അഭിഭാഷകർക്ക് പോപ്പുലർ ഫ്രണ്ട് പണം കൈമാറ്റം നൽകിയെന്ന ആരോപണമാണ് തള്ളിക്കളഞ്ഞിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ, താനാണ് ഇര, തന്നെ പ്രതി ചേർക്കരുതെന്ന് ഹർജി!നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ, താനാണ് ഇര, തന്നെ പ്രതി ചേർക്കരുതെന്ന് ഹർജി!

ആരോപണം നിരസിച്ച് പ്രസ്താവന പുറത്തിറക്കിയ പോപ്പുലർ ഫ്രണ്ട് ഇന്ത്യയിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും പോപ്പുലർ ഫ്രണ്ടിനെ കുറ്റപ്പെടുത്തുന്നവർ സ്ഥാപിത താൽപ്പര്യക്കാരാണെന്നും പ്രസ്താവനയിൽ പറയുന്നു. നിയമം അംഗീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച സംഘടന തെളിവുകൾ നിരത്തിക്കൊണ്ട് ആരോപണം പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു.

 റിപ്പോർട്ടിന്റെ ഉറവിടം എവിടെ?

റിപ്പോർട്ടിന്റെ ഉറവിടം എവിടെ?

ഉത്തർപ്രദേശിൽ പൌരത്വ നിയമഭേഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് പോപ്പുലർ ഫ്രണ്ടുമായുള്ള സാമ്പത്തിക ബന്ധം കണ്ടെത്തിയെന്നും ഇതെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് ആരോപണം നിരസിച്ച് സംഘടന രംഗത്തെത്തിയത്.

തെളിവ് എവിടെ?

തെളിവ് എവിടെ?


2018 മുതൽ പിഎംഎൽഎ നിയമത്തിന് കീഴിൽ അന്വേഷണം നേരിടുന്ന പോപ്പുലർ ഫ്രണ്ട് പശ്ചിമ ഉത്തർപ്രദേശിൽ നിന്ന് 120 കോടി രൂപ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് പറഞ്ഞതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ പണം കഴിഞ്ഞ പാസാക്കിയ പൌരത്വ നിയമഭേഗതി വിരുദ്ധ പ്രക്ഷോഭത്തിന് വേണ്ടി ചെലവഴിക്കുന്നതിന് വേണ്ടിയാണെന്നും റിപ്പോർട്ടിൽ പറയുന്നതായി അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച സംഘടന ഇത് തള്ളിക്കളയുകയായിരുന്നു. എന്തുകൊണ്ട് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയില്ലെന്നും സംഘടന ചോദിക്കുന്നു.

 അഭിഭാഷകർക്ക് നൽകിയത് ഫീസ്

അഭിഭാഷകർക്ക് നൽകിയത് ഫീസ്


കപിൽ സിബൽ, ദുഷ്യന്ത് ദവേ, ഇന്ദിര ജയ്സിംഗ് എന്നിങ്ങനെ പൌരത്വ നിയമഭേഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായ അഭിഭാഷകർക്ക് പോപ്പുലർ ഫ്രണ്ട് പണം നൽകിയെന്നാണ് പുറത്തുവന്ന ചില മാധ്യമറിപ്പോർട്ടുകൾ. 2017ലെ ഹാദിയ കേസിന്റെ ഭാഗമായ പണമാണ് ട്രാൻസ്ഫർ ചെയ്തതെന്നും സംഘടന ചൂണ്ടിക്കാണിച്ചു.

 നീക്കം അപകീർത്തിപ്പെടുത്തുന്നത്

നീക്കം അപകീർത്തിപ്പെടുത്തുന്നത്

സത്യമന്താണെന്ന് വെച്ചാൽ 2017ൽ ട്രാൻസ്ഫർ ചെയ്തത് ഹാദിയ കേസിൽ ഹാജരായ അഭിഭാഷകർക്കുള്ള ഫീസാണ്. 2017ൽ നൽകിയ വക്കീൽ ഫീസ് 2019ലെ പൌരത്വ നിയമഭേഗതിക്കെതിരായ സമരത്തിന് നൽകിയ പണമായി കെട്ടിച്ചമച്ചിട്ടുള്ളത്. ഇത് തെറ്റാണെന്നും പോപ്പുലർ ഫ്രണ്ടിമെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും സംഘടന പ്രസ്താവനയിൽ പറയുന്നു.

English summary
Totally baseless: Popular Front of India on claims of funding anti-CAA protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X