മുംബൈ; ഡാന്‍സ് ബാറിലെ സ്ത്രീ നര്‍ത്തകരെ തൊട്ടാല്‍ ജയിലിലാകും
മുംബൈ: ഡാന്‍സ് ബാറുകളിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രീതിയിലുള്ള നിയമ പരിഷ്‌കരണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബാറുകളില്‍ സ്ത്രീ നര്‍ത്തകരെ തൊടുകയോ പണം വാരിയെറിയുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍വാസമോ പിഴയോ വേണ്ടിവരുമെന്ന് പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു.
നിയമ പരിഷ്‌കരണത്തിന്റെ ബില്‍ മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തില്‍ മുഖ്മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അംഗീകാരം നല്‍കി. ബില്‍ അടുത്തദിവസം തന്നെ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കും. നര്‍ത്തകരെ തൊടുകയോ പണം എറിയുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍വാസമോ 50,000 രൂപ പിഴയോ ആണ് ശിക്ഷയായി നല്‍കുക.

അനധികൃതമായ ഡാന്‍സ് ബാര്‍ നടത്തിയാല്‍ ഉടമയ്ക്ക് 25 ലക്ഷം രൂപ പിഴ ചുമത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ബാറുകള്‍ അനുവദനീയമല്ല. ബാറുകളുടെ പ്രവേശന കവാടത്തില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ക്യാമറയിലുള്ള ദൃശ്യങ്ങള്‍ 30 ദിവസം വരെ കളയാതെ സൂക്ഷിക്കുകയും ചെയ്യണം.
ഡാന്‍സര്‍മാരെ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ 3 വര്‍ഷം തടവും 10 ലക്ഷ പിഴയോ നല്‍കേണ്ടതായും വരും. ഡാന്‍സ് ബാറുകള്‍ക്ക് അടുത്തിടെ സുപ്രീംകോടതി അനുമതി നല്‍കിയശേഷം 25 അംഗ കമ്മറ്റിയെ പുതിയ നിയമ പരിഷാകരത്തിനായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ അഭിപ്രായത്തിനുശേഷമാണ് ബില്‍ തയ്യാറാക്കിയത്.












Click it and Unblock the Notifications