കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവർത്തകന്റെ ചോദ്യത്തിന് മുമ്പിൽ പകച്ച് മോദി; സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ചോദ്യം അനുവദിക്കാൻ ഉപദേശം

  • By Goury Viswanathan
Google Oneindia Malayalam News

ദില്ലി: പാർട്ടി പ്രവർത്തകന്റെ ചോദ്യത്തിന് മുമ്പിൽ പകച്ചുപോയ പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ സംഘടിപ്പിച്ച മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത് എന്ന പരിപാടിയിലാണ് നിർമൽ ജെയിൽ എന്ന പ്രവർത്തകന്റെ ചോദ്യം പ്രധാനമന്ത്രിയെ കുഴപ്പിച്ചത്. ജാള്യത മറയ്ക്കാനായി ചിരിച്ചുകൊണ്ട് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വാർത്ത സമ്മേളനമെന്നല്ല സാധാരണ പാർട്ടി പ്രവർത്തകരുടെ ചോദ്യത്തിന് പോലും പ്രധാനമന്ത്രിക്ക് മറുപടിയില്ല. ബിജെപി നേതാക്കൾ സൂഷ്മ പരിശോധന നടത്തിയ ചോദ്യങ്ങൾ മാത്രം പരിപാടിയിൽ അനുവദിക്കുന്നതാകും തല്ലതെന്നാണ് രാഹുൽ ഗാന്ധിയുടെ ഉപദേശം.

പ്രവർത്തകരുമായി സംവദിക്കാൻ

പ്രവർത്തകരുമായി സംവദിക്കാൻ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം നൽകുകയാണ് ബിജെപി. കഴിഞ്ഞയാഴ്ച പത്തംതിട്ടയിലെ പ്രവർത്തകരുമായി മോദി ലൈവിൽ സംവദിക്കുകയുണ്ടായി. പാർട്ടി നേതൃത്വം തിരഞ്ഞെടുത്ത പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

കുഴപ്പിച്ച ചോദ്യം

കുഴപ്പിച്ച ചോദ്യം

സാധാരണ ഇത്തരം പരിപാടിയിൽ സർക്കാരിനെ വിമർശിക്കുന്ന ചോദ്യങ്ങൾ ഉണ്ടാകാറില്ല. എന്നാൽ കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിൽ നടന്ന പരിപാടിയിൽ പാർട്ടി അനുഭാവിയുടെ ചോദ്യം പ്രധാനമന്ത്രിയെ കുഴപ്പിച്ചു. ചോദ്യം ചോദിക്കാനായി കൈയ്യുയർത്തിയവരിൽ നിർമൽ ജെയിൻ എന്ന വ്യക്തിക്കാണ് ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചത്.

ചോദ്യമിതാണ്

ചോദ്യമിതാണ്

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, താങ്കളോട് സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദി. താങ്കള്‍ രാജ്യത്തിന് വേണ്ടി വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സാധാരണക്കാര്‍ കരുതുന്നത് താങ്കളുടെ സര്‍ക്കാരിന്റെ ഉന്നം ഏത് വിധേനയും നികുതി പിരിക്കുക എന്നത് മാത്രമാണെന്നാണ്. കാരണം ജനങ്ങള്‍ക്ക് അതിന്റെ നേട്ടമൊന്നും ലഭിക്കുന്നില്ല.

 സാധാരണക്കാർക്ക് വേണ്ടി

സാധാരണക്കാർക്ക് വേണ്ടി

ബാങ്ക് ഇടപാടിലെ ഫീസും പിഴയും ലോണ്‍ ലഭിക്കാനുളള ബുദ്ധിമുട്ടും ഐടി മേഖലയുമൊക്കെ ഉദാഹരണങ്ങളാണ്. ഈ രംഗത്തെല്ലാം പിഴവുകള്‍ കാണുന്നു. അതുകൊണ്ട് നികുതി പിരിക്കുന്നത് പോലെത്തന്നെ പാര്‍ട്ടിയുടെ അടിത്തറയായ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനുളള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു'' ചോദ്യത്തിന് പകരം ഒരു അഭ്യർത്ഥനയോടെയാണ് നിർമൽ ജെയിൻ സംസാരിച്ച് നിർത്തിയത്.

 ജാള്യത മറിച്ച് മറുപടി

ജാള്യത മറിച്ച് മറുപടി

പുകഴ്ത്തൽ മാത്രം പതിവുള്ള ഇത്തരം പരിപാടിയിൽ നേരിടേണ്ടി വന്ന അപ്രതീക്ഷിത ചോദ്യത്തിൽ പ്രധാനമന്ത്രി പതറി. പരിഭ്രമം മറയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജാള്യത മറച്ച് പിടിച്ച് ചിരി വരുത്തി അദ്ദേഹം മറുപടി നൽകി. താങ്കളൊരു വ്യാപാരി ആയതുകൊണ്ടാണ് വ്യാപരത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും സാധാരണക്കാരുടെ ക്ഷേമത്തിനായി നിരവധികാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം മറുപടി നൽ‌കി.

ഒഴിഞ്ഞ് മാറി അടുത്ത ചോദ്യം

ഒഴിഞ്ഞ് മാറി അടുത്ത ചോദ്യം

ചോദ്യകർത്താവ് മറുപടിയിൽ തൃപ്തനല്ലെന്ന് മനസിലാക്കിയ പ്രധാനമന്ത്രി പുതുച്ചേരിക്ക് വണക്കം എന്ന് പറഞ്ഞ് അടുത്ത ചോദ്യത്തിലേക്ക് കടന്നു. നിർമൽ ജെയിന്റെ ചോദ്യവും പ്രധാനമന്ത്രിയുടെ പരിഭ്രമവും തട്ടിക്കൂട്ടിയ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ വെറലാണ്, സാധാരണക്കാരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിക്ക് മറുപടിയില്ലെന്ന വിമർശനവും ഉയരുകയാണ്.

പരിഹസിച്ച് രാഹുലും

വണക്കം പുതുച്ചേരി, കഷ്ടപ്പെടുന്ന സാധാരണക്കാരുടെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇതാണ്. പത്രസമ്മേളനം മറന്നേയ്ക്കു, ബൂത്ത് തലത്തിലുള്ള പ്രവർത്തകരുടെ ചോദ്യത്തിന് പോലും അദ്ദേഹത്തിന് മറുപടിയില്ല. സൂഷ്മപരിശോധന നടത്തിയ ചോദ്യങ്ങൾ മാത്രം അനുവദിക്കുന്നതാണ് ബുദ്ധി. രാഹുൽ ഗാന്ധി പരിസഹിക്കുന്നു.

English summary
question from bjp worker stumped modi, rahul gandhi's comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X