Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കെതിരെ പ്രക്ഷോഭം നയിക്കുന്നത് സ്വന്തം അനുജന്‍?

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ മോദിയും കൂട്ടരും തിരഞ്ഞെടുപ്പ് തോല്‍ക്കും എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോശം സമയം കഴിഞ്ഞു എന്ന് വരില്ല എന്നാണ് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സമരവുമായി നരേന്ദ്ര മോദിയുടെ അനുജന്‍ തന്നെ രംഗത്തെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരന്‍ പ്രഹഌദ് മോദിയാണ് കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി എത്തുന്നത്. അടുത്ത മാസമാണ് പ്രതിഷേധം. ദില്ലിയിലെ രാംലീല മൈതാനിയിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ആന്‍ഡ് കെറോസിന്‍ ലൈസന്‍സ് ഹോള്‍ഡേഴ്‌സ് അസോസിയേഷനാണ് കേന്ദ്രത്തിനെതിരെ സമരം നടത്തുക.

prahlad-modi-narendra-modi

അസോസിയേഷന്റെ ദേശീയ വൈസ് പ്രസിഡണ്ടാണ് പ്രഹഌദ് മോദി. ദില്ലി സമരത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാകും പ്രഹ്ലാദ് മോദിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് മുമ്പും ജനങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹം സമരങ്ങള്‍ക്ക് ഇറങ്ങിയിട്ടുണ്ട്. മോദി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്ത് സര്‍ക്കാരിനെതിരെയും സമരം നടത്തിയ ചരിത്രമുണ്ട് പ്രഹഌദ് മോദിക്ക്.

എന്നാല്‍ പ്രതിഷേധത്തിന് താനുമുണ്ടാകുമോ എന്ന് പറയാന്‍ പ്രഹ്ലാദ് ജോഷി തയ്യാറായിട്ടില്ല. വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക് അസോസിയേഷന്‍ പ്രസിഡണ്ട് കാക ദേശ്മുഖിനോട് ചോദിക്കാം എന്നാണ് പ്രഹഌദ് ജോഷി പ്രതികരിച്ചത്. പ്രഹഌദ് ജോഷി തങ്ങളുടെ സീനിയര്‍ നോതാവാണ് എന്ന് മാത്രമാണ് ദേശ്മുഖില്‍ നിന്നും കിട്ടിയ മറുപടി. എന്തായാലും സമരത്തോട് മോദി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+