കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു: ജീവനക്കാരിയെ ആക്രമിച്ച ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: മാസ്ക് ധരിക്കാൻ നിർദേശിച്ച സഹപ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തിൽ ആന്ധപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രപ്രദേശ് ടൂറിസം വകുപ്പിലെ മുതിർന്ന ജീവനക്കാരനാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. വടികൊണ്ട് ജീവനക്കാരിയെ അടിച്ച ഇയാൾ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ നെല്ലൂരിലെ ടൂറിസം വകുപ്പിന്റെ ധർഗ്ഗമിട്ട ഹോട്ടലിൽ ശനിയാഴ്ചയാണ് സംഭവം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തറിയുന്നത്.

കേരള മോഡൽ നടപ്പിലാക്കി, കൊവിഡിനെ പിടിച്ച് കെട്ടി മഹാരാഷ്ട്രയിലെ ധാരാവി
സംഭവത്തിൽ ആന്ധ്രപ്രദേശ് ടൂറിസം ഹോട്ടൽ ഡെപ്യൂട്ടി മാനേജർ സി ഭാസ്കറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജാരാക്കിയിരുന്നു. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 355,324 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇാൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. സ്ത്രീ സുരക്ഷയ്കക്ക് മുൻഗണന നൽകുന്ന നെല്ലൂർ പോലീസ് ഈ വിഷയവും ഗൌരവത്തോടെയാണ് കാണുന്നതെന്നും പോലീസ് ട്വീറ്റിൽ വ്യക്തമാക്കി. പോലീസ് നൽകുന്ന വിവരം അനുസരിച്ച് ഇവർ ഈ വകുപ്പിലെ കരാർ ജീവനക്കാരിയാണ് അധിക്ഷേപിക്കപ്പെട്ട സ്ത്രീ.

 arrest1-156

Recommended Video

cmsvideo
കേരള മോഡലിലൂടെ കോവിഡിനെ തോല്‍പ്പിച്ച് ധാരാവി | Oneindia Malayalam

ശനിയാഴ്ച ഹോട്ടലിലെത്തിയ റാവു മാസ്ക് ധരിക്കാതെ എത്തിയതോടെ കൊറോണ വൈറസ് വ്യാപനമുള്ള ഈ സാഹചര്യത്തിൽ മാസ്ക് ധരിക്കാൻ ജീവനക്കാരി നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് ഇയാൾ ജീവനക്കാരിയെ അധിക്ഷേപിക്കുന്നത്. കസേരിയിൽ നിന്ന് പിടിച്ചുവലിച്ച ശേഷം ഇയാൾ സ്ത്രീയുടെ മുഖത്തും തലയ്ക്കും വടി കൊണ്ട് അടിച്ചു. ഇവരെ മറ്റുള്ളവർക്ക് മുമ്പിൽ വെച്ച് ഉദ്യോഗസ്ഥൻ അപമാനിക്കുകയും ചെയ്തെന്നാണ് പരാതിയെ ഉദ്ധരിച്ച് പോലീസ് പറയുന്നത്. സഹപ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും അവരെ ശകാര വർഷം കൊണ്ടാണ് ഇയാൾ നേരിട്ടത്. തുടർന്ന് സഹപ്രവർത്തകരുടെ സഹായത്തോടെ ജീവനക്കാരി പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ ഒരാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ആന്ധ്ര പ്രദേശ് ഡിജിപി ഗൌതം സാവംഗ് ദിശ പോലീസ് സ്റ്റേഷന് നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അനുവദിക്കാൻ കഴിയാത്തതാണ്. നെല്ലൂർ സംഭവത്തിൽ അപലപിക്കുന്നതായും വനിതാ ജീവനക്കാരിയെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

English summary
Tourism dept. staffer arrested for assaults woman told to wear mask
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X