Get Updates
Get notified of breaking news, exclusive insights, and must-see stories!

അസഹിഷ്ണുത വിവാദം, ആമിര്‍ഖാന് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ പദവി നഷ്ടപ്പെട്ടു

മുംബൈ: വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഒടുവില്‍ ആമിര്‍ഖാനെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി...രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന പ്രശസ്ത താരം ആമിര്‍ഖാന്റെ പ്രസ്താവന വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാക്കിയത്. ആമിര്‍ ഖാന്റെ സിനിമയ്ക്കു പോലും ഈ പ്രസ്താവന തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ ആമിര്‍ ഖാന് ഒരു എട്ടിന്റെ പണി കൊടുത്തു.

ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിര്‍ ഖാനെ നീക്കിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ ടൂറിസം പദ്ധതിയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ. അസഹ്ഷുണത വിവാദമാണ് അംബാസിഡര്‍ പദവിയില്‍ നിന്നും നീക്കാന്‍ കാരണമായതെന്ന് പറയുന്നു.

aamir-khan

ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പരസ്യങ്ങളിലെല്ലാം ആമിര്‍ ഖാനായിരുന്നു നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ ആമിറിനെ പുറത്താക്കിയെന്നുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ആമിര്‍ ഖാന്‍ രാജ്യത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ആമിര്‍ ഖാന്റെ സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

അതേസമയം, ആമിറിനെ സ്‌നാപ് ഡീലിന്റെ അംബാസിഡര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നും നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആമിറിനെ എതിര്‍ക്കുന്നവര്‍ വ്യാപകമായി സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് സ്‌നാപ് ഡീലിന്റെ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡര്‍ പദവിയില്‍ നിന്ന് പുറത്താക്കിയെന്നുള്ള ആരോപണങ്ങള്‍ വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+