കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ഇന്ത്യയിലെത്തിയ ഇറാനി പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ടൂറിസം മന്ത്രാലയം!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്ര ടൂറിസം മന്ത്രാലയം. ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ 450 ഇറാനിയന്‍ വിനോദസഞ്ചാരികളെക്കുറിച്ചുള്ള വിവരങ്ങളാണ് മന്ത്രാലയം ശേഖരിച്ചുവരുന്നത്. മന്ത്രാലയത്തെ ഉദ്ധരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഇറാനിയന്‍ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് എര്‍പ്പെടുത്തുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയവരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യമന്താലയത്തിലെ അധികൃതരാണ് ടൂറിസം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. ചൈനക്കും ഇറ്റലിക്കും ശേഷം കൊറോണ മരണത്തില്‍ മൂന്നാമതാണ് ഇറാന്റെ സ്ഥാനം. ചൈനയില്‍ രോഗബാധയെത്തുടര്‍ന്ന് 3,042 പേര്‍ മരിച്ചപ്പോള്‍ 148 പേര്‍ ഇറ്റലിയിലും 124 പേര്‍ ഇറാനിലും മരണമടഞ്ഞു.

ഇറാനിലുള്ള ഇന്ത്യക്കാരുടെ രക്തസാമ്പിളുകള്‍ ഇന്ത്യയിലേക്ക്:തിരിച്ചെത്തിക്കുക കൊറോണയില്ലാത്തവരെ മാത്രംഇറാനിലുള്ള ഇന്ത്യക്കാരുടെ രക്തസാമ്പിളുകള്‍ ഇന്ത്യയിലേക്ക്:തിരിച്ചെത്തിക്കുക കൊറോണയില്ലാത്തവരെ മാത്രം

എന്നാല്‍ ഇന്ത്യയിലെത്തിയ മിക്ക വിനോദസഞ്ചാരികളും യാത്രക്കനുസരിച്ച് ഹോട്ടലുകള്‍ മാറുന്നതിനാല്‍ ഇവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ഏജന്റുമാരെയും കേന്ദ്രീകരിച്ച് ഇറാനിയന്‍ പൗരന്മാരെ തിരിച്ചറിയാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഇപ്പോഴുള്ളത്. എന്നാല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ചട്ടം ഇന്ത്യയില്‍ നിലവിലില്ല.

1041459438-1

ഇമിഗ്രേഷന്‍ വകുപ്പില്‍ നിന്ന് ഇറാനിയന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ടൂറിസം മന്ത്രാലയം കാത്തിരിക്കുന്നത്. ടൂറിസം -ബിസിനസ് വിസകളിലാണ് മിക്ക ഇറാനിയന്‍ പൗരന്മാരും ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇറാനിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇറാനില്‍ നിന്ന് എത്തുന്ന വിമാനത്തില്‍ ഇവരെ തിരിച്ചയയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ചൊവ്വാഴ്ച വരെ 12 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളെയാണ് തെര്‍മല്‍ സക്രീനിംഗിന് വിധേയമാക്കിയിരുന്നു. എന്നാല്‍ പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യാന്തര വിമാനത്തിലെത്തുന്ന ​എല്ലാവരെയും തെര്‍മല്‍ സ്ക്രീനിംഗിന് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയോടെ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 300 ഇന്ത്യക്കാരുടെ രക്തസാമ്പിളുമായി ഇറാന്‍റെ മഹാന്‍ എയര്‍ വിമാനം ഇന്ത്യയിലെത്തും. ഇന്ത്യയിലെത്തുന്ന ഇറാന്‍ വിമാനത്തില്‍ 2000 ഓളം വരുന്ന ഇറാനികളെയും തിരിച്ചയയ്ക്കും. വിനോദസഞ്ചാരത്തിനായി എത്തിയ 13 ഇറാനി പൗരന്മാര്‍ അമൃത്സറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലാണുള്ളത്. വൈദ്യപരിശോധന പൂര്‍ത്തിയാവുന്നത് വരെ ഹോട്ടലില്‍ നിന്ന് പുറത്തുപോകരുതെന്നാണ് ഇവരോട് ന‍ിര്‍ദേശിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയാണ് 13 പേരുള്‍പ്പെട്ട സംഘം അമൃത്സറിലെത്തിയതെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

English summary
Tourism ministry tracking whereabouts of 450 Iranian tourists who came to India in February
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X