കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീർ: കേബിള്‍ കാർ തകർന്ന് ഏഴ് പേർ മരിച്ചു, മരിച്ചത് വിനോദസഞ്ചാരികൾ!!

രക്ഷാ പ്രവർത്തനം പുരോഗമിച്ച് വരികയാണ്.

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ടവർ തകർന്ന് ഏഴ് പേർ മരിച്ചു. ഇതിൽ ആറ് പേർ വിനോദസ‍ഞ്ചാരികളാണ്. കശ്മീരിലെ ഗുൽമാര്‍ഗ്ഗില്‍ കേബിള്‍ കാറിന്‍റെ കേബിള്‍ തകർന്ന് നൂറോളം അടി താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. രക്ഷാ പ്രവർത്തനം പുരോഗമിച്ച് വരികയാണ്. സംഭവത്തോടെ കേബിൾ കാര്‍ സർവ്വീസ് നിര്‍ത്തിവച്ച ശേഷം 15 കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

രണ്ട് കുട്ടികൾ ഉൾപ്പെട്ട കുടുംബവും മുക്താർ അഹമ്മദ് എന്ന ഗൈഡുമാണ് അപകടത്തിൽപ്പെട്ടത്. ദില്ലിയിൽ നിന്നുള്ള ജയന്ത് അന്ധ്രാസ്കർ, ഭാര്യ മന്‍ഷിയ അന്ധ്രാസ്കർ, മക്കളായ അനഘ, ജാന്‍വി എന്നിവരാണ് മരിച്ചത്. കാറിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി പോലീസ് വ്യക്തമാക്കി. ശക്തമായ കാറ്റിൽ മരം കടപുഴകി വീഴുകയായിരുന്നു. 1998ൽ പ്രവര്‍ത്തനമാരംഭിച്ച ഗുൽമാർഗ്ഗ് കേബിള്‍ കാർ സർവ്വീസിൽ ഇത്തരമൊരു അപകടം ആദ്യമായാണ് ഉണ്ടാകുന്നത്. ഫ്രഞ്ച് സ്ഥാപനമായ പോമൽഗൽസ്കിയാണ് കേബിൾ കാർ സർവ്വീസ് നിർമിച്ചത്.

വാഷിംഗ് മെഷീന്‍ പോലെ കുലുങ്ങി വിറച്ചു: എയര്‍ ഏഷ്യ വിമാനം ഓസ്ട്രേലിയയില്‍ തിരിച്ചിറക്കി, എൻജിൻ തകരാർ!വാഷിംഗ് മെഷീന്‍ പോലെ കുലുങ്ങി വിറച്ചു: എയര്‍ ഏഷ്യ വിമാനം ഓസ്ട്രേലിയയില്‍ തിരിച്ചിറക്കി, എൻജിൻ തകരാർ!

 jammu-25

അപകടത്തിൽ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു. മരിച്ചവര്‍ക്ക് ആദരാജ്ഞലികൾ അർപ്പിച്ച ഒമർ അബ്ദുള്ള ശക്തമായ കാറ്റുണ്ടായിട്ടും മുന്‍കരുതലിന്‍റെ ഭാഗമായി സർവ്വീസ് നിര്‍ത്തിവയ്ക്കാത്ത നടപടിയെയും ചോദ്യം ചെയ്തു. സമുദ്ര നിരപ്പിൽ നിന്ന് 13,780 അടി ഉയരത്തിലാണ് രണ്ട് സ്റ്റേജുകളിലായി കേബിള്‍ കാർ സർവ്വീസ് നടത്തുന്നത്. മണിക്കൂറിൽ 600 പേരെ വഹിക്കാവുന്ന കേബിൾ കാർ സർവ്വീസ് ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ കേബിൾ കാർ സർവ്വീസാണ്.

English summary
Tourists die after a gondola tower collapses due to strong winds in J&K's Gulmarg; rescue operations underway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X