കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ കക്കൂസ് ടൂറിസത്തിന് അടപടലം പൊങ്കാല, അങ്കമാലിയിലെ പ്രധാനമന്ത്രിയാണോ?

Google Oneindia Malayalam News

Recommended Video

cmsvideo
കക്കൂസുകൾ കാണാൻ ടൂറിസ്റ്റുകളെത്തുന്ന കാലം | Oneindia Malayalam

ഹരിയാന: രാജ്യത്തെ കക്കൂസുകള്‍ കാണാന്‍ വിദേശത്ത് നിന്നും ടൂറിസ്റ്റുകള്‍ എത്തും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്വച്ഛ് ശക്തി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദി തന്റെ ഈ വിചിത്രമായ സ്വപ്‌നം പങ്കുവെച്ചത്.

കക്കൂസ് സ്വപ്‌നത്തിന്റെ പേരില്‍ മോദിയെ സോഷ്യല്‍ മീഡിയ ട്രോളിക്കൊല്ലുകയാണ്. കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം ആയിരുന്നു ഇത്രയും നാളും കക്കൂസ് ട്രോളുകളെ ഇര എങ്കില്‍ ഇപ്പോള്‍ മോദിയെ തന്നെ കയ്യില്‍ കിട്ടിയിരിക്കുകയാണ് ട്രോളന്മാര്‍ക്ക്.

കക്കൂസ് കാണാൻ വിദേശികൾ

കക്കൂസ് കാണാൻ വിദേശികൾ

മനോഹരങ്ങളായ പെയിന്റിംഗുകള്‍ ചുമരുകളില്‍ വരച്ച് ചേര്‍ത്ത കക്കൂസുകള്‍ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നായി മാറുമെന്നും വിദേശത്ത് നിന്നും അവ കാണാനായി വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന കാലം വരും എന്നുമാണ് പ്രധാനമന്ത്രി ഹരിയാനയില്‍ പ്രസംഗിച്ചത്. യൂറോപ്പിലെ ഒരു നഗരം പലവിധ നിറങ്ങളാലും പെയിന്റിംഗുകളാലും അലങ്കരിച്ച വീടുകള്‍ ഉളളതാണെന്നും ഈ വീടുകള്‍ കാണാന്‍ വേണ്ടി മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ടെന്നും മോദി പ്രസംഗത്തിനിടെ ഉദാഹരിച്ചു.

കക്കൂസ് ടൂറിസമെന്ന സ്വപ്നം

കക്കൂസ് ടൂറിസമെന്ന സ്വപ്നം

സ്വച്ഛ് സുന്ദര്‍ ശൗചാലയ കോണ്‍ടെസ്റ്റിന്റെ ഭാഗമായി ബീഹാറിലെ ഗ്രാമങ്ങളില്‍ കക്കൂസുകള്‍ നിറം കൊടുത്തും പെയിന്റിംഗുകള്‍ വരച്ച് ചേര്‍ത്തും അലങ്കരിച്ചിരുന്നു. ഇതേക്കുറിച്ചും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ആളുകള്‍ തങ്ങളുടെ കക്കൂസുകളില്‍ ചിത്രങ്ങള്‍ കൂടാതെ പ്രാദേശിക കലാരൂപങ്ങളും സ്വച്ഛ് ഭാരത് ലോഗോയും വരച്ച് ചേര്‍ത്തു. ഇവ രാജ്യത്തെ മികച്ച ആകര്‍ഷണമായി മാറും എന്നാണ് താന്‍ കരുതുന്നത് എന്നും നരേന്ദ്ര മോദി പറഞ്ഞു.

പൊങ്കാലപ്പെരുമഴ

പൊങ്കാലപ്പെരുമഴ

നേരത്തെ ചെങ്കോട്ടയില്‍ വെച്ച് കക്കൂസുകളെ കുറിച്ച് സംസാരിച്ചപ്പോള്‍ തന്നെ കളിയാക്കിയവര്‍ സ്ത്രീകളെ മാനിക്കാത്തവരാണ് എന്നും നരേന്ദ്ര മോദി പറഞ്ഞു. എന്തായാലും യൂറോപ്പിലെ നഗരത്തിലേക്ക് എന്ന പോലെ ഇന്ത്യയിലേക്ക് കക്കൂസ് കാണാന്‍ ടൂറിസ്റ്റുകളെത്തും എന്ന മോദിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയ അങ്ങേറ്റെടുത്തിരിക്കുകയാണ്. രസകരമായ പോസ്റ്റുകളും കമന്‌റുകളും നോക്കാം.

ഇനിയെങ്കിലും ഒരു അവസരം..

രശ്മി ആർ നായരുടെ പോസ്റ്റ് ഇങ്ങനെ: ലുലു മാള്‍ കാണാന്‍ ഇപ്പോഴും കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും ആളുകള്‍ കുടുംബമായും കൂട്ടമായും എത്താറുണ്ട് . മാള്‍ എന്നത് ജീവിതത്തിന്‍റെ ഭാഗമായി മാറിയിട്ടില്ലാത്ത മനുഷ്യരുടെ കൌതുകം മാത്രമാണ് അതിനു പിന്നില്‍ ഉള്ള വികാരം . അതുപോലെയാണ് BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഒക്കെ കക്കൂസ് അപ്പോള്‍ അത് കാണാന്‍ ആളുകള്‍ എത്തും എന്ന് ആ കൂട്ടത്തില്‍ ഒരാള്‍ വിശ്വസിക്കുന്നതില്‍ ഞാന്‍ കുറ്റം പറയില്ല . കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും മാറി മാറി ഭരിച്ചു കേരളം മുടിച്ചത് കൊണ്ടാണ് മലയാളികള്‍ കക്കൂസ് കാണാന്‍ ആള് വിമാനം പിടിച്ചു വരും എന്ന് പറയുന്ന ആ ജീവിയെ പരിഹസിക്കുന്നത്. ഇനിയെങ്കിലും കേരളത്തെ വഴികാട്ടാന്‍ BJPക്ക് അവസരം നല്‍കൂ മിത്രമേ.

എത്ര മനോഹരമായ സ്വപ്നം

സുഭാഷ് നാരായണന്റെ പോസ്റ്റ് ഇങ്ങനെ- 'ചുവര്‍ ചിത്രങ്ങള്‍ കൊണ്ട് ആകര്‍ഷകമായ രീതിയില്‍ ഗ്രാമങ്ങളിലെ കക്കൂസുകള്‍ ഒരുക്കുകയാണ് ലക്ഷ്യം. അങ്ങനെ മനോഹരമായ കക്കൂസുകള്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് എത്തും'- നരേന്ദ്ര മോദി

വിസയും വിമാന ടിക്കറ്റും എടുത്ത് കക്കൂസ് കാണാനെത്തുന്ന വിദേശ വിനോദ സഞ്ചാരികളെ സ്വപ്നം കാണുന്ന പ്രധാനമന്ത്രി. നോട്ടുകൾ നിരോധിച്ച് കള്ളപ്പണം മുഴുവൻ ഇല്ലാതാക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഇതിനു മുൻപത്തെ സ്വപ്നം.

കാലം പോയ പോക്കേ

മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്: ശേഖരൻ മംഗലശ്ശേരി പൊളിച്ച്‌ കുഴി കക്കൂസ്‌ കുത്തി നാട്ടുകാർക്ക്‌ അങ്ങോട്ട്‌ പൈസ കൊട്ത്ത്‌ കാര്യം സാധിക്കാൻ പറയും പോലും... എന്താല്ലേ.. കാലം പോയൊരു പോക്കേ...

മോദിയുടെ ഉത്തമ ഗീതങ്ങൾ

മോദിയുടെ ഉത്തമ ഗീതങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട രസകരമായ ചില കമന്റുകളും കാണാം:

* വരൂ നമ്മുക്ക് ഗ്രാമങ്ങളിൽ പോയി കക്കൂസ് കാണാം.... വെളുപ്പിന് എഴുന്നേറ്റ് അവർ വെളിക്കിരുന്നോ എന്ന് നോക്കാം.... (മോദിയുടെ ഉത്തമ ഗീതങ്ങൾ)

* വിദേശികൾക്ക് വേണ്ടി 'നമോ' കക്കൂസ് വിസ ഏർപ്പെടുത്തിമോദി....! തിരിച്ചു പോവുമ്പോൾ ഒരു ക്ലോസറ്റ് സൗജന്യമായി കൊടുത്തുവിടും

കക്കൂസ് വിട്ടൊരു കളിയില്ല

കക്കൂസ് വിട്ടൊരു കളിയില്ല

* അങ്ങനെ കക്കൂസുകൾ കാണാൻ വരുന്നവർക്ക്‌ ടിക്കറ്റ്‌ ഏർപ്പെടുത്തി സാമ്പത്തികമായി കുതിക്കാൻ പോകുകയാണ്‌ ഇന്ത്യ.... #കക്കൂസ് മോദി കി ജയ്

* മനോഹരമായ കക്കൂസ് കാണാൻ വിദേശികൾ ഇങ്ങോട്ട് വരണ്ട ആവശ്യമില്ലല്ലോ.ഈ കക്കൂസ് ഇടക്കിടക്ക് വിദേശത്തേക്ക് പോകുന്നുണ്ടല്ലോ

* കക്കൂസ് വിട്ട് ഒരു കളിയും ഇല്ല മൂപ്പർക്ക്. ബിജെപി താമര ചിഹ്നം മാറ്റി ക്ലോസെറ്റ് ചിഹ്നം ആകൂ അതാണ് നിങ്ങൾക്ക് പറ്റിയ ചിഹ്നം..

റാഫേലിൽ നിന്ന് ശ്രദ്ധ തിരിക്കാൻ

റാഫേലിൽ നിന്ന് ശ്രദ്ധ തിരിക്കാൻ

* ഇന്ത്യയിലെ കക്കൂസ് കാണാന്‍ വിദേശികള്‍ വരുമെന്ന് മോദി, ശ്രീരാമനു അമ്പലം പണിയാൻ അധികാരത്തിലേറിയവർ ഇപ്പോൾ കക്കൂസ് പണിയുടെ തിരക്കിലാ

* മെഡിക്കൽ ടൂറിസം, എക്കോ ടൂറിസം, എന്നൊക്കെ കേട്ടിട്ടുണ്ട്.. കക്കൂസ് ടൂറിസംഎന്ന് ഇപ്പാഴാ കേൾക്കുന്നത് ജീ

* വട്ടായതൊന്നും അല്ല, റാഫേൽ അഴിമതി വാർത്തകളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റാണ്

കണ്ണന്താനം അംബാസിഡർ

കണ്ണന്താനം അംബാസിഡർ

* ലോകത്തെ എട്ടാമത്തെ മഹാത്ഭുതം ഇന്ത്യയിൽ നമ്മുടെ മോദിജി കണ്ടെത്തി....."കക്കൂസ്"..

* വിവരക്കേടിനൊക്കെ ഒരു പരിധിയില്ലേ മിഷ്ടർ.. ഒരു കക്കൂസ് ടൂറിസം കൊണ്ട് വന്നേക്കുന്നു, അല്ല എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഇദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയാണോ അതോ അങ്കമാലിയിലെ പ്രധാനമന്ത്രി ആണോ..

* ഇത്രയൊക്കെ ആയ സ്ഥിതിക്ക് കക്കൂസിന്റെ ബ്രാൻഡ് അംബാസഡർ ആയി നമ്മുടെ കണ്ണന്താനത്തെ നിയമിക്കണം എന്നാണ് എന്റെ ഒരു ഇത്..... അദ്ദേഹത്തിനാണെങ്കിൽ ഇതിനെക്കുറിച്ചു നല്ല അറിവും ഉണ്ട്

English summary
There will be a time when Tourists will come to see our toilets, says PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X