ആണ്‍സുഹൃത്തിന് മുമ്പില്‍ കാമുകിയെ നഗ്നയാക്കി പീഡിപ്പിച്ചു: അറസ്റ്റിലായത് രണ്ട് പേര്‍
പനജി: ഗോവയില്‍ വിനോദസഞ്ചാരിയായ വനിതയെ പീഡിപ്പിച്ച് ചിത്രം പകര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഗോവയിലെ കോല്‍വയിലാണ് സംഭവം. ഇന്‍ഡോറില്‍ നിന്നെത്തിയ വനിതയെ നഗ്നയാക്കി പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തിലാണ് അറസ്റ്റ്. 20കാരിയാണ് വെള്ളിയാഴ്ച പീഡനത്തിനിരയായത്. 22 കാരനായ ആണ്‍സുഹൃത്തിനൊപ്പം കോല്‍വ ബീച്ച് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ആണ്‍സുഹൃത്തിന്റെ മുമ്പിലിട്ടാണ് 20 കാരിയെ പീഡിപ്പിച്ചത്.
ഇന്‍ഡോര്‍ സ്വദേശികളായ സഞ്ജയ് ധനഞ്ജയ് പാല്‍(23), രാം സന്തോഷ് ഭാരിയ(19) എന്നിവരാ് അറസ്റ്റിലായത്. മൂന്നാമന് വേണ്ടി ഗോവാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ സ്വദേശിയ്ക്ക് വേണ്ടിയാണ് പോലീസ് തിരച്ചില്‍ നടത്തിവരുന്നത്. ഗോവ സന്ദര്‍ശിക്കാനെത്തിയ 20കാരിയ്ക്കാണ് ഗോവയില്‍ വച്ച് ദുരനുഭവമുണ്ടായത്. തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിന്റ ദൃശ്യങ്ങള്‍ അക്രമികള്‍ പകര്‍ത്തിയിട്ടുണ്ടെന്നും യുവതി അവകാശപ്പെടുന്നുണ്ട്. സംഭവം പോലീസില്‍ അറിയിക്കാന്‍ മുതിര്‍ന്നാല്‍ തിക്തഫലങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വൈദ്യപരിശോധനക്ക് വിധേയമാക്കിയതില്‍ നിന്ന് യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വെള്ളിയാഴ്ച കോല്‍വ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് യുവാക്കളാണ് കേസിലെ പ്രതികള്‍. ഇരുവരെയും സംഘം മര്‍ദ്ദിച്ച ശേഷമാണ് വിട്ടയച്ചത്.
ബൈക്കിലെത്തിയ ഇരുവരും ബൈക്ക് പാര്‍ക്ക് ചെയ്ത് കടല്‍ത്തീരത്തേക്ക് നടന്നുപോകുമ്പോള്‍ രാത്രി 11 മണിയോടെയായിരുന്നു സംഭവം. നഗ്നരാക്കി മര്‍ദിക്കുന്നതിനൊപ്പം സംഘം ഇവരില്‍ നിന്ന് പണവും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ പ്രാദേശിക ഗുണ്ടാ സംഘങ്ങളാണെന്ന നിഗമനത്തിലാണ് പോലീസ്.












Click it and Unblock the Notifications