കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതം തകര്‍ത്തത് സിപിഎം,കാരണം ജയരാജനെതിരെ നടപടിയെടുത്തത്;സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സെന്‍കുമാര്‍

സുപ്രീംകോടതിയില്‍ സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സെന്‍കുമാര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Google Oneindia Malayalam News

ദില്ലി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായെന്ന് ടിപി സെന്‍കുമാര്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് പകപോക്കലിന് കാരണമെന്നും ടിപി സെന്‍കുമാര്‍ ആരോപിച്ചു.

ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സെന്‍കുമാര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.ടിപി വധക്കേസ്, അരിയില്‍ ഷുക്കൂര്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയില്‍ താന്‍ സ്വീകരിച്ച നിലപാടാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ക്കാന്‍ കാരണമായതെന്നും സെന്‍കുമാര്‍ പറയുന്നു. കതിരൂര്‍ മനോജ് വധക്കേസിലും അരിയില്‍ ഷുക്കൂര്‍ വധക്കേസിലും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ നടപടിയെടുത്തതാണ് പകപോക്കലിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

tpsenkumar

തന്റെ കാലയളവില്‍ ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് കണ്ണൂരിലുണ്ടായത്, എന്നാല്‍ ഇപ്പോള്‍ എട്ടോ ഒമ്പതോ കൊലപാതകങ്ങള്‍ നടന്നതായും സെന്‍കുമാര്‍ അപ്പീലില്‍ പറയുന്നു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും, ട്രൈബ്യൂണല്‍ സര്‍ക്കാര്‍ നിലപാട് ശരിവെയ്ക്കുകയായിരുന്നു.

English summary
tp senkumar against government and cpim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X