കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലി പതുങ്ങുന്നത് ഒളിക്കാനല്ല?ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യത്തില്‍ നിന്ന് സെന്‍കുമാര്‍ പിന്മാറി

പുനര്‍നിയമനം വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.

Google Oneindia Malayalam News

ദില്ലി: ഡിജിപി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കമെന്ന ആവശ്യത്തില്‍ നിന്നും ടിപി സെന്‍കുമാര്‍ പിന്മാറി. ഹര്‍ജി ഉടന്‍ പരിഗണിക്കമെന്ന ആവശ്യം ഉന്നയിക്കാന്‍ സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയിലെത്തിയെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.

പുനര്‍നിയമനം വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് എത്രയും വേഗത്തില്‍ ഹര്‍ജി പരിഗണിക്കണമെന്ന് തിങ്കളാഴ്ച ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയിലെത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. പക്ഷേ, അവസാനനിമിഷം പിന്മാറിയതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

കോടതി അലക്ഷ്യ ഹര്‍ജി...

കോടതി അലക്ഷ്യ ഹര്‍ജി...

സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി വന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ ചീഫ് സെക്രട്ടറിയെ എതിര്‍ കക്ഷിയാക്കിയാണ് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.

ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനം...

ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനം...

പുനര്‍നിയമനം വൈകുന്നത് സംബന്ധിച്ച് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും നേരത്തെ തീരുമാനിച്ചിരുന്നു. നേരത്തെ വിധി പ്രസ്താവിച്ച ജസ്റ്റിസ് ദീപക്ക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് തിങ്കളാഴ്ച ആവശ്യമുന്നയിക്കാനായിരുന്നു സെന്‍കുമാറിന്റെ തീരുമാനം.

കാരണം വ്യക്തമല്ല...

കാരണം വ്യക്തമല്ല...

എന്നാല്‍ തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായായിരുന്നു സെന്‍കുമാറിന്റെ പിന്മാറ്റം. രാവിലെ കോടതിയിലെത്തിയ സെന്‍കുമാറിന്റെ അഭിഭാഷകന്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചില്ല. അവസാന നിമിഷത്തെ പിന്മാറ്റത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.

പിന്മാറ്റത്തിന് പിന്നില്‍...

പിന്മാറ്റത്തിന് പിന്നില്‍...

കഴിഞ്ഞയാഴ്ചയാണ് സെന്‍കുമാറിന് പുനര്‍നിയമനം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചത്. ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് കോടതി അലക്ഷ്യ ഹര്‍ജിയുമായി എത്തിയതെന്ന് കോടതി ഭാഗത്ത് നിന്നും ചോദ്യമുണ്ടായാല്‍ അത് തിരിച്ചടിയായേക്കാം എന്ന് കരുതിയാണ് പിന്മാറ്റമെന്നും സൂചനയുണ്ട്.

നളിനി നെറ്റോ എതിര്‍കക്ഷി...

നളിനി നെറ്റോ എതിര്‍കക്ഷി...

പുനര്‍നിയമന ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്നും, നിയമനം വൈകിപ്പിക്കുന്നതിനെതിരെ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്, നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.

English summary
TP Senkumar's advocate did not tell to consider contempt of court petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X