കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിട്ടുവീഴ്ച ചെയ്യാതെ കേന്ദ്രസര്‍ക്കാര്‍; ജനുവരി എട്ടിന് ദേശീയ പണിമുടക്ക്

Google Oneindia Malayalam News

ദില്ലി: ജനുവരി എട്ടിന് നടത്താന്‍ തീരുമാനിച്ച ദേശീയ പണിമുടക്കില്‍ മാറ്റമില്ല. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്ന് സമരം മാറ്റില്ലെന്ന് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രിയുമായും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുമാണ് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.

Trade

പ്രതിനിധികള്‍ മുന്നോട്ടുവച്ച ഒരു ഉപാധിയും സര്‍ക്കാര്‍ അംഗീകരിക്കുകയോ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തില്‍ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് എഐടിയുസി സെക്രട്ടറി സുകുമാര്‍ ദാംലെ പറഞ്ഞു. തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാറുമായി ചര്‍ച്ച നടത്തിയ സംഘത്തില്‍ അംഗമായിരുന്നു ദാംലെ.

പ്രധാന ആവശ്യങ്ങളില്‍ ഒന്നു പോലും സര്‍ക്കാര്‍ പരിഗണിച്ചില്ല. കൂലി വര്‍ധന നടപ്പാക്കുക, ഏകപക്ഷീയമായ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക, തൊഴിലാൡകള്‍ക്ക് സാമൂഹിക സുരക്ഷ പദ്ധതികള്‍ പ്രഖ്യാപിക്കുക, തൊഴിലാളി വിരുദ്ധ തീരുമാനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് ചര്‍ച്ചയില്‍ യൂണിയന്‍ പ്രതിനിധികള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളില്‍ ചിലത്.

അമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി; ഇറാഖ് പുറത്താക്കുന്നു, ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറിഅമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി; ഇറാഖ് പുറത്താക്കുന്നു, ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറി

സര്‍ക്കാര്‍ ധൃതിപിടിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് സിഐടിയു ദേശീയ സെക്രട്ടറി എആര്‍ സിന്ധു കുറ്റപ്പെടുത്തി. ഒരു ദിവസം മുമ്പാണ് യൂണിയന്‍ പ്രതിനിധികളെ ചര്‍ച്ച സംബന്ധിച്ച് അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ വരുംദിവസങ്ങളില്‍ രംഗത്തിറങ്ങുമെന്ന് സിന്ധു പറഞ്ഞു.

അതേസമയം, സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരവുമായി ആര്‍എസ്എസിന്റെ തൊഴിലാളി സംഘടന ബിഎംഎസ് സഹകരിക്കില്ല. അവര്‍ വരുന്ന വെള്ളിയാഴ്ച പ്രത്യേക പ്രതിഷേധം സംഘടിപ്പിക്കും. തൊഴിലാളി വിരുദ്ധമായ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബിഎംഎസ് സമരം നടത്തുക.

English summary
Trade Unions to go ahead with nationwide strike on 8 Jan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X