കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണിന് എതിരെ ഉടനെ ശക്തമായ നടപടി വേണം, ഇഡിക്ക് കത്തയച്ച് വ്യവസായികളുടെ കൂട്ടായ്മ

Google Oneindia Malayalam News

ദില്ലി: ഇ കൊമേഴ്‌സ് രംഗത്തെ ആഗോള ഭീമനായ ആമസോണിന് എതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ച് വ്യവസായികളുടെ കൂട്ടായ്മയായ സിയാറ്റ്. ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഇഡിക്ക് നല്‍കിയ കത്തില്‍ ആമസോണിന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

2012ല്‍ ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നിരവധി നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു. രാജ്യത്തെ എഫ്ഡിഐ-ഫെമ നിയമങ്ങളുടെ സംരക്ഷണം ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് വരുന്ന ചെറുകിട കച്ചവടക്കാരെ ആമസോണ്‍ ദുരിതത്തിലാക്കിയെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

amazon

നിരന്തരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടും ആമസോണിന് എതിരെ നടപടിയെടുത്തില്ലെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.. അതിനാല്‍ രാജ്യത്തെ ഏഴ് കോടിയോളം വരുന്ന വ്യാപാരികളും അവരുമായി ബന്ധപ്പെട്ടിരിക്കുന്ന ജോലിക്കാരും മറ്റാളുകളും ചതിക്കപ്പെട്ടിരിക്കുകയാണ് എന്നും കത്തില്‍ പറയുന്നു. ഇന്ത്യന്‍ കച്ചവടക്കാരുടെ വികാരങ്ങള്‍ കണക്കിലെടുത്തും വിദേശത്തെ ഇ കൊമേഴ്‌സ ഭീമന്മാര്‍ വരുത്തി വെച്ചിരിക്കുന്ന ദുരിതം കണക്കിലെടുത്തും ആമസോണിനെതിരെ അടിയന്തരമായി കര്‍ശന നടപടിയെടുക്കണം എന്നാണ് കത്തില്‍ ഇഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ആമസോണ്‍ പ്രതികരിച്ചിട്ടില്ല.

Recommended Video

cmsvideo
ആമസോണ്‍ ഇനി ഫോട്ടോഗ്രാഫി പഠിപ്പിക്കും | Oneindia Malayalam

രേഖകളും തെളിവുകളും അടക്കമാണ് ആമസോണിന് എതിരെ വ്യാപാരി കൂട്ടായ്മ ഇഡിക്ക് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. ആമസോണ്‍ ഇന്ത്യ എന്ന കമ്പനി വഴി 600 കോടി രൂപയോളം ആമസോണ്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. അത് തന്നെ ആമസോണിന്റെ നിയമലംഘനത്തിന്റെ നേരിട്ടുളള തെളിവാണ് എന്നാണ് സിയാറ്റ് ആരോപിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പുമായുളള റിലയന്‍സ് ഇടപാടിന് ആമസോണ്‍ തടയിട്ടത് വാര്‍ത്തയായിരുന്നു. നേരത്തെയുളള ഓഹരി ഇടപാടിലെ കരാര്‍ വ്യവസ്ഥകള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ലംഘിച്ചു എന്നാരോപിച്ചായിരുന്നു ആമസോണിന്റെ ഇടപെടല്‍

English summary
Traders' body wrote to enforcement directorate demanding strict action against Amazon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X