ജയളിതയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതു താല്‍പ്പര്യ ഹര്‍ജി
പോസ്റ്റ്‌മോര്‍ട്ടത്തിന് പുറമേ അപ്പോളോ ആസ്പത്രിയിലെ സി സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും രാമസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈ:അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി. ട്രാഫിക്ക് രാമസ്വാമി എന്ന പൊതുപ്രവര്‍ത്തകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് പുറമേ അപ്പോളോ ആസ്പത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും രാമസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മയുടെ മരണത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ വിവരം പുറത്തുവിടണമെന്നാവശ്യപ്പെട്ട് രാമസ്വാമി പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications