കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈസൂരു- വയനാട് പാതയില്‍ ഗതാഗത നിയന്ത്രണം: വാഹനങ്ങള്‍ നഞ്ചന്‍ഗോഡ് വഴി തിരിച്ചുവിടുന്നു!

  • By Desk
Google Oneindia Malayalam News

മൈസൂരു: കര്‍ണാടകയില്‍ പല ഭാഗങ്ങളിലും മഴപെയ്യുകയാണ്. വയനാട് കര്‍ണാടക യാത്ര ഇപ്പോള്‍ ദുരിതമാകുകാണ്. മൈസൂരു-വയനാട് പാതയില്‍ ഇന്നും ഗതാഗത നിയന്ത്രണം തുടരും. വെള്ളക്കെട്ട് തുടരുന്നതിനാല്‍ വാഹനങ്ങള്‍ നഞ്ചന്‍ഗോഡിന് അടുത്ത് സമാന്തര പാതയിലൂടെ തിരിച്ചുവിടുന്നു. അതുപോലെ തന്നെ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടര്‍ ഇതുവരെ താഴ്ത്തിയിട്ടില്ല. കബനിയും കൈവഴിയായ കപില നദിയും കരകവിഞ്ഞൊഴുകുകയാണ്.

തെക്കന്‍ കര്‍ണാടകത്തില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. മഴ വന്‍ നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. കബനീ തീരത്ത് ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമി നശിച്ചു. രണ്ട് പാലം തകര്‍ന്ന് വീണു. അതേ സമയം വയനാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടര്‍ തത്ക്കാലം താഴ്‌ത്തേണ്ട എന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.

rain-mumbai-600-

കഴിഞ്ഞ ദിവസം കബനി അണക്കെട്ട് തുറന്നുവിട്ടതോടെ സമീപഗ്രാമങ്ങളായ ബെല്ലത്തൂരു, ഹൊമ്മരഗള്ളി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. നഞ്ചന്‍ഗോഡില്‍ ഒട്ടേറെപ്പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കുടക് ജില്ലയില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയെത്തുടര്‍ന്ന് കെ.ആര്‍.എസ് അണക്കെട്ടിലേക്കുള്ള ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്.

ഒഴുക്ക് വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ കെ. ആര്‍.എസ്. അണക്കെട്ടില്‍നിന്ന് 43,000 ക്യൂസെക്‌സ് വെള്ളം തുറന്നുവിടേണ്ടിവരും. ഇതോടെ കാവേരിനദിയിലും ജലനിരപ്പ് ഉയരും. അതേസമയം തിങ്കളാഴ്ചവരെ കുടക്, ശിവമോഗ ജില്ലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

English summary
traffic regulation in mysore- wayanad route due to flood like situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X