Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ജോലിയില്ല

ഹൈദരാബാദ്: ഹൈദരാബാദില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴയും ലൈസന്‍സ് റദ്ദാക്കലും മാത്രമല്ല, തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്ക് ഇനി ജോലി കിട്ടില്ല. ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വെക്കുകയാണ് ട്രാഫിക് പോലീസ്.

മദ്യപിച്ച് വാഹനം ഓടിച്ചതിന് മെയ് മാസം വരെ ആയിരത്തി അഞ്ഞൂറോളം പേരെയാണ് പിടികൂടി ജയിലിലടച്ചത്. അടിസ്ഥാന ഗതാഗത നിയമങ്ങല്‍ പോലും ജനങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്ന അടിസ്ഥാനത്തിലാണ് ശിക്ഷകള്‍ ഇപ്പോള്‍ കര്‍ശനമാക്കിയിരക്കുന്നത്.

heavy-traffic

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി വിദേശത്ത് പോകാന്‍ വിസ പോലും ലഭിച്ചേക്കിലെന്നാണ് റിപ്പോര്‍ട്ട്. നിയമ ലംഘനം നടത്തുന്നവരുടെ ചിത്രങ്ങല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളാണ് പോലീസ് ശേഖരിക്കുക.

പുതിയ ഡ്രൈവര്‍മാരെ വെക്കുകയാണെങ്കില്‍ അവരുടെ പശ്ചാത്തലം പരിശോധിക്കാനും ഇത് വഴി സാധിക്കും. യുഎസ് എംബസിക്കും മറ്റ് രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ക്കും ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+