കല്യാണപിറ്റേന്ന് വാഹനാപകടം; വധു ഗുരുതരാവസ്ഥയില്‍

വിവാഹത്തിന് ശേഷം ഞായറാഴ്ച റിസപ്ക്ഷന്‍ നടത്തി വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദുരന്തം ഇവരെത്തേടിയെത്തിയത്. വിവാഹത്തിന്റെ ആഷോഷങ്ങള്‍ അവസാനിയ്ക്കുന്നതിന് മുന്‍പെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് വധുവും കുടുംബവും. എല്‍ബി നഗറിലെ മണ്ട യാദവ് റെഡ്ഡി ഗാര്‍ഡന്‍സില്‍ റിസപ്ക്ഷന്‍ നടത്തിയ ശേഷം രാത്രിയോടെയാണ് സംഘം ലാലപേട്ടിലേയ്ക്ക് തിരിച്ചത്. വധവിന്റെ അച്ഛനായ ചിന്‍തപത്‌ല വെങ്കടേശ മദന്‍ (56) ആണ് സ്വിഫ്റ്റ് കാര്‍(എപി 10 ബിബി 5558) ഓടിച്ചിരുന്നത്. ഡിവൈഡറിന് സമീപമുണ്ടായിരുന്ന ലോറി ശ്രദ്ധയില്‍ പെടാതെ കാര്‍ ട്രക്കിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.
മദന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു അദ്ദേഹത്തിന്റെ മൂത്തമകളും നവവധുവുമായ സൗമ്യ, സൗമ്യയുടെ ഭര്‍ത്താവ് സായ് നാഥ്, മദന്റെ ഭാര്യ ശാരദ, ഇളയമകള്‍ ഹേമമാലിനി എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ സൗമ്യയുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ എല്‍ബി നഗറിലെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. റോഡിന്റെ ഒത്തനടുക്കായി നിര്‍ത്തിയിട്ടിരിയ്ക്കുകയായിരുന്നു ട്രക്ക്.












Click it and Unblock the Notifications