കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3പെണ്‍കുട്ടികളെ അമ്മാവന്‍ തീയിട്ട് കൊന്നു

  • By Meera Balan
Google Oneindia Malayalam News

Crime
നിസാമാബാദ്: വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പെണ്‍കുട്ടികളെ അമ്മാവന്‍ തീയിട്ട് കൊന്നു. ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. ഫെബ്രുവരി 19 ബുധനാഴ്ചയാണ് കുട്ടികളെ തീയിട്ട് കൊന്ന നിലയില്‍ കണ്ടെത്തിയത്. ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് കൊല്ല്‌പ്പെട്ട കുട്ടികള്‍

അക്ഷയ (9), സൂരി (6), ഖുഷി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് സഹോദരന്‍മാരുടെ കുട്ടികളാണ് ഇവര്‍.ഇവരുടെ അച്ഛന്റെ മാതൃസഹോദരനാണ് കുട്ടികളെ കൊലപ്പെടുത്തിയത്. നിസാമാബാദ് ജില്ലയില്‍ വച്ചായിരുന്നു വിവാഹം.കല്യാണ വീട്ടില്‍ കളിച്ച് കൊണ്ട് നില്‍ക്കുന്ന കുട്ടികളെ പ്രതിയായ യുവാവ് യാത്രയ്‌ക്കെന്ന് പറഞ്ഞ് തനിയ്‌ക്കൊപ്പം കാറില്‍ കൂട്ടുകയായിരുന്നു.

നരേന്ദ്ര റെഡ്ഡി എന്ന കുട്ടികളുടെ അമ്മാവനാണ് കൊലയ്ക്ക് പിന്നില്‍. എന്നാല്‍ കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. വളരെ വൈകിയാണ് കുട്ടികളെ കാണാനില്ലാതായ വിവരം വീട്ടുകാര്‍ തിരിച്ചറിയുന്നത്.

സംഭവ ദിവസം രാത്രി 10.30 ഓടെ നരേന്ദ്ര ഇവര്‍ക്ക് ഫോണ്‍ ചെയ്തിരുന്നു. താന്‍ ബാസറില്‍ ഉണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും ഇയാള്‍ പറഞ്ഞു.തുടര്‍ന്ന് പരിഭ്രാന്തരായ കുടംബാംഗങ്ങള്‍ ഇയാളെ പലതവണ വിളിച്ചു. ഫോണ്‍ എടുക്കാതിരുന്നതിനാല്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു.

പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ പറഞ്ഞ സ്ഥലത്തിനടുത്തുള്ള പാലത്തില്‍ നിന്നും ചെരുപ്പുകള്‍ കണ്ടെത്തി. കുട്ടികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് പെട്രോള്‍ കണ്ടെടുത്തു. നരേന്ദ്ര വിവാഹിതനല്ല. ഇതിലുള്ള നിരാശയും അസൂയയുമാകാം വിവാഹ ദിവസം തന്നെ ഇത്തരമൊരു കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമെന്ന് കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നു.

English summary
Three little girls of a family attending a wedding in their native village in Andhra Pradesh were burnt alive on Wednesday, allegedly by their uncle, for no known motive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X