കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത്സറിൽ തീവണ്ടി അപകടം; അമ്പതോളം പേർ മരിച്ചു, മരിച്ചത് ദുസറ ആഘോഷം കാണാനെത്തിയവർ!!

Google Oneindia Malayalam News

അമൃത്സർ: അമൃത്സറിൽ ട്രെയിൻ അപകടം. ഏകദേശം അമ്പത് പേർ മരിച്ചതായി റിപ്പോർട്ട്. ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണ പ്രതിമ കത്തിക്കുന്നത് ട്രാക്കിൽ നോക്കി നിൽക്കുകയായിരുന്ന ജനങ്ങളാണ് മരിച്ചത്. ദസറ ആഘോഷം നടക്കുന്നതിനിടെ അമൃത്സറിലെ ജോഥ ഫതകിലാണ് സംഭവം.

Accident

ആഘോഷങ്ങളുടെ ശബ്ദങ്ങൾ കാരണം ട്രെയിൻ വരുന്ന ശബ്ദം കേട്ടില്ല. മരണസംഖ്യ 100 വരെയാകാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. സംഭവ സ്ഥലത്ത് 500നും 700നും ഇടയ്ക്ക് ജനങ്ങൾ ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നിരവധി പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷവും പരിക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്നു ജലന്തര്‍ എക്‌സപ്രസാണ് അപടകത്തില്‍പെട്ടത്. അമൃത്സറിന് സമീപം ജോദ ഫതകിലാണ് അപകടം. പഞ്ചാബിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും രാത്രിയില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. മരണപ്പെട്ടവര്ക്ക് അനുശേചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്ട്ടി ലീഡറും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്ത്രമന്ത്രിയും എല്ലാ സഹായങ്ങളും വാഗ്ദാനം നൽകിയിട്ടുണ്ട്.

English summary
Tragedy strikes Dussehra day: Major train mishap in Amritsar, around 50 feared dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X