കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാക്ക് ചെയ്തിട്ടില്ല, ഇത് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും, വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് യുഐഡിഎഐ!!

Google Oneindia Malayalam News

ദില്ലി; ഹാക്കര്‍മാരോട് കളിച്ച് പുലിവാല് പിടിച്ച ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മയ്ക്ക് പിന്തുണയുമായി യുഐഡിഎഐ. ശര്‍മയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പറഞ്ഞ ഫ്രഞ്ച് ഹാക്കര്‍മാര്‍ക്ക് അതിന് സാധിച്ചിട്ടില്ലെന്നാണ് ട്രായുടെ വെളിപ്പെടുത്തല്‍. എല്ലാവിവരങ്ങളും സുരക്ഷിതം തന്നെയാണ് യുഐഡിഎഐ വ്യക്തമാക്കി. ആര്‍എസ് ശര്‍മ പുറത്തുവിട്ട കാര്യങ്ങള്‍ ആധാര്‍ ഡാറ്റാബേസിലോ അതല്ലെങ്കില്‍ തങ്ങളുടെ സെര്‍വറിലോ ഉള്ളതല്ല. ഇനി ഹാക്ക് ചെയ്ത് ലഭിച്ചെന്ന് പറയുന്ന കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന വിവരങ്ങളാണെന്നും അതിന് 12 അക്ക ആധാര്‍ നമ്പറിന്റെ ആവശ്യം പോലുമില്ലെന്നും യുഐഡിഎഐ പറയുന്നു.

1

നേരത്തെ ട്വിറ്ററില്‍ ആധാറിന്റെ സുരക്ഷയെ പറ്റി വലിയൊരു യുദ്ധം തന്നെ നടന്നിരുന്നു. ഞാന്‍ എന്റെ ആധാര്‍ നമ്പര്‍ താരം. നിങ്ങള്‍ക്ക് അതിലൂടെ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കൂ എന്നാണ് ശര്‍മ ട്വിറ്ററിലൂടെ വെല്ലുവിളിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശര്‍മയുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി ഫ്രഞ്ച് സുരക്ഷാ വിദഗ്ധര്‍ അവകാശപ്പെട്ടിരുന്നു. ശര്‍മയുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, പാന്‍ കാര്‍ഡ് നമ്പര്‍, വാട്‌സാപ്പ് ഡിപി എന്നിവ അടക്കം എലിയട്ട് അല്‍ഡേഴ്‌സണ്‍ എന്നയാള്‍ പുറത്തുവിടുകയും ചെയ്തു. ഇതോടെ ആധാര്‍ സുരക്ഷതിമല്ലെന്ന് സോഷ്യല്‍ മീഡിയ വിധിക്കുകയും ചെയ്തിരുന്നു.

ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നും ചോര്‍ത്താന്‍ സാധിക്കില്ലെന്നും ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് യുഐഡിഎഐ. അതേസമയം ഹാക്കര്‍മാര്‍ പുറത്തുവിട്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ സൈറ്റുകളില്‍ ലഭ്യമാണ്. കാരണം അദ്ദേഹം നേരത്തെ തന്നെ അറിയപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇക്കാര്യം ലഭ്യമാക്കാന്‍ ആധാറിന്റെ ആവശ്യവുമില്ല. ഇതെല്ലാം ആധാറിന്റെ വളരെ മോശമായി കാണിക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഐഡിയാണ് ആധാറെന്നും യുഐഡിഎഐ പറഞ്ഞു.

ഇന്തോനേഷ്യയില്‍ ഭൂകമ്പം..... 14 പേര്‍ കൊല്ലപ്പെട്ടു, 60ലധികം തുടര്‍ചലനങ്ങളില്‍ കുലുങ്ങി ലോമ്പോക്ക്ഇന്തോനേഷ്യയില്‍ ഭൂകമ്പം..... 14 പേര്‍ കൊല്ലപ്പെട്ടു, 60ലധികം തുടര്‍ചലനങ്ങളില്‍ കുലുങ്ങി ലോമ്പോക്ക്

ആധാർ നമ്പർ പരസ്യമാക്കി ട്രായ് മേധാവിയുടെ വെല്ലുവിളി; സകല വിവരങ്ങളും പരസ്യപ്പെടുത്തി ഹാക്കർആധാർ നമ്പർ പരസ്യമാക്കി ട്രായ് മേധാവിയുടെ വെല്ലുവിളി; സകല വിവരങ്ങളും പരസ്യപ്പെടുത്തി ഹാക്കർ

English summary
Trai chief's personal info not fetched from Aadhaar database
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X