ടെര്‍മിനേഷന്‍ നിരക്കുകള്‍ കുറച്ച് ട്രായ്: 2020 ല്‍ നിരക്ക് ഒഴിവാക്കും!! ഒക്ടോബര്‍ ഒന്നുമുതല്‍
മിനിറ്റിന് 14 പൈസയായിരുന്ന നിരക്ക് ആറ് പൈസയാക്കിയാണ് കുറച്ചിട്ടുള്ളത്
ദില്ലി: ആഭ്യന്തര കോള്‍ ടെര്‍മിനേഷന്‍ നിരക്കുകള്‍ കുറച്ച് ട്രായ്. മിനിറ്റിന് 14 പൈസയായിരുന്ന നിരക്ക് ആറ് പൈസയാക്കിയാണ് കുറച്ചിട്ടുള്ളത്. ഒക്ടോബര്‍ ഒന്നുമുതലാണ് രാജ്യത്ത് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കോള്‍ വിളിക്കുന്ന ടെലികോം സേവനദാതാവ് കോള്‍ ലഭിക്കുന്ന ടെലികോം സേവന ദാതാവിന് ലഭിക്കുന്ന ടെര്‍മിനേഷന്‍ കുറയ്ക്കരുതെന്ന ആവശ്യമാണ് ട്രായിയ്ക്ക് മുമ്പില്‍ വോഡഫോണ്‍ വച്ചതെങ്കില്‍ ടെര്‍മിനേഷന്‍ ചാര്‍ജ് ഒഴിവാക്കാനാണ് ജിയോ ആവശ്യപ്പെട്ടിട്ടുള്ളത്.
ട്രായ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐയുസി ചാര്‍ജ് കുറയ്ക്കുന്നതോടെ ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്കും ലഭിക്കും. 2020 ജനുവരി ഒന്നുമുതല്‍ ആഭ്യന്തര കോളുകള്‍ക്ക് ടെര്‍മിനേഷന്‍ ചാര്‍ജ് ഉണ്ടാകില്ലെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ക്കും കോള്‍നിരക്ക് കുറയ്ക്കേണ്ടതായി വരും. ഇതോടെ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടെലികോം രംഗത്ത് റെക്കോര്‍ഡ് മാറ്റമാണ് ഉണ്ടാകാനിരിക്കുന്നത്.

ടെര്‍മിനേഷന്‍ ചാര്‍ജ് ഉയര്‍ത്തണമെന്നുള്ള ഭാരതി എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികളുടെ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയാവുന്നതാണ്. ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേയ്ക്കും ലാന്‍ഡ് ലൈനില്‍ നിന്ന് ലാന്‍ഡ് ലൈനിലേയ്ക്കുമുള്ള ടെര്‍മിനേഷന്‍ ചാര്‍ജുകളും ഇതോടെ പൂജ്യമായി തന്നെ തുടരും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications