കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെര്‍മിനേഷന്‍ നിരക്കുകള്‍ കുറച്ച് ട്രായ്: 2020 ല്‍ നിരക്ക് ഒഴിവാക്കും!! ഒക്ടോബര്‍ ഒന്നുമുതല്‍

മിനിറ്റിന് 14 പൈസയായിരുന്ന നിരക്ക് ആറ് പൈസയാക്കിയാണ് കുറച്ചിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: ആഭ്യന്തര കോള്‍ ടെര്‍മിനേഷന്‍ നിരക്കുകള്‍ കുറച്ച് ട്രായ്. മിനിറ്റിന് 14 പൈസയായിരുന്ന നിരക്ക് ആറ് പൈസയാക്കിയാണ് കുറച്ചിട്ടുള്ളത്. ഒക്ടോബര്‍ ഒന്നുമുതലാണ് രാജ്യത്ത് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കോള്‍ വിളിക്കുന്ന ടെലികോം സേവനദാതാവ് കോള്‍ ലഭിക്കുന്ന ടെലികോം സേവന ദാതാവിന് ലഭിക്കുന്ന ടെര്‍മിനേഷന്‍ കുറയ്ക്കരുതെന്ന ആവശ്യമാണ് ട്രായിയ്ക്ക് മുമ്പില്‍ വോഡഫോണ്‍ വച്ചതെങ്കില്‍ ടെര്‍മിനേഷന്‍ ചാര്‍ജ് ഒഴിവാക്കാനാണ് ജിയോ ആവശ്യപ്പെട്ടിട്ടുള്ളത്.

ട്രായ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐയുസി ചാര്‍ജ് കുറയ്ക്കുന്നതോടെ ഇതിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്കും ലഭിക്കും. 2020 ജനുവരി ഒന്നുമുതല്‍ ആഭ്യന്തര കോളുകള്‍ക്ക് ടെര്‍മിനേഷന്‍ ചാര്‍ജ് ഉണ്ടാകില്ലെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ക്കും കോള്‍നിരക്ക് കുറയ്ക്കേണ്ടതായി വരും. ഇതോടെ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടെലികോം രംഗത്ത് റെക്കോര്‍ഡ് മാറ്റമാണ് ഉണ്ടാകാനിരിക്കുന്നത്.

phntap

ടെര്‍മിനേഷന്‍ ചാര്‍ജ് ഉയര്‍ത്തണമെന്നുള്ള ഭാരതി എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികളുടെ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയാവുന്നതാണ്. ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേയ്ക്കും ലാന്‍ഡ് ലൈനില്‍ നിന്ന് ലാന്‍ഡ് ലൈനിലേയ്ക്കുമുള്ള ടെര്‍മിനേഷന്‍ ചാര്‍ജുകളും ഇതോടെ പൂജ്യമായി തന്നെ തുടരും.

English summary
Telecom regulator Trai today announced slashing of the mobile call connection charge by more than half to 6 paise a minute and said no rate will apply from January 1, 2020, a move that may benefit newcomer Reliance Jio.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X