ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കോള്‍ നിന്നുപോയാല്‍ പണം ലഭിക്കും!!
ദില്ലി: മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ കോള്‍ നിന്നു പോകുന്നുണ്ടോ... എങ്കില്‍ ഇനി ദേഷ്യം പിടിക്കേണ്ടി വരില്ല. കോള്‍ നിന്നുപോകുന്നവര്‍ ഭാഗ്യവാന്മാരായിരിക്കും. കാരണം, കോള്‍ നിന്നു പോയാല്‍ നിങ്ങള്‍ക്ക് പണം ലഭിക്കും. അതെന്തു വിദ്യ എന്നു ഓര്‍ത്ത് തല പുകയ്ക്കേണ്ട.
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കോള്‍ നിന്നുപോയാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. കോള്‍ ഡ്രോപ്പിന് കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ് അറിയിച്ചു.

നഷ്ടപരിഹാരമായി എത്ര തുക നല്കുമെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ട്രായിയുടെ ശുപാര്‍ശ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. സംസാരിച്ചുകൊണ്ടിരിക്കെ കോള്‍ നിന്നു പോകുന്ന അവസ്ഥ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടിയിലേക്ക് നീങ്ങിയത്. രാജ്യത്തെ ടെലികോം കമ്പനികളുടെ സേവനം അപര്യാപ്തമാണെന്നാണ് ട്രായി വ്യക്തമാക്കുന്നത്.
എന്നാല്‍, ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് ടെലികോം കമ്പനികള്‍ അറിയിച്ചത്. കോള്‍ കട്ടാകുന്ന പ്രശ്നത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ടെലികോം മന്ത്രാലയത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും നിര്‍ദ്ദേശിച്ചിരുന്നു. ഒരു കോള്‍ കട്ടായി വീണ്ടും വിളിക്കുമ്പോള്‍ കമ്പനിക്ക് കൂടുതല്‍ സാമ്പത്തിക വരുമാനം ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ പ്രശ്നം പരിഹരിക്കാന്‍ കമ്പനികള്‍ തയ്യാറാകാത്തതും.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications