കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു എംബിയ്ക്ക് 2 പൈസ!! ട്രായ് നിര്‍ദേശം നടപ്പിലായാല്‍ സംഭവിക്കുന്നത്, രാജ്യം മുഴുവന്‍ വൈഫൈ!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വ്യക്തിള്‍, കമ്യൂണിറ്റികള്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനനാണ് പദ്ധതി. ഇതിനായി ഓരോ എംബി ഡാറ്റയും രണ്ട് പൈസയ്ക്ക് ലഭ്യമാക്കാനാണ് ട്രായിയുടെ നിര്‍ദേശം. നിലവില്‍ പത്തുപൈസയാണ് ഒരു എംബിയ്ക്ക് ഈടാക്കുന്നത്. വൈഫൈ കണക്ഷനെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്.

രാജ്യത്ത് നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മികച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് ടെലികോം കമ്പനികളോട് ട്രായ് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ മികച്ച സ്പീഡിലുള്ള ഇന്റര്‍നെറ്റഅ സേവനം ലഭ്യമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. നിലവില്‍ ടെലികോം കമ്പനികള്‍ നല്‍കിവരുന്നതിനേക്കാള്‍ മികച്ച സേവനം വൈഫൈ വഴി ലഭ്യമാക്കാന്‍ കഴിയുമെന്നാണ് ട്രായിയുടെ നിഗമനം. ബ്രോഡ്ബാന്‍ഡ് സ്പീഡും ഗുണമേന്മയില്ലാത്ത സേവനവുമാണ് ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളിയാവുന്നത്. വിഷയത്തില്‍ ഉടന്‍ നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട ടെലികോം മന്ത്രാലയം ലൈസന്‍സ് നല്‍കുന്ന ചട്ടങ്ങളിലും മാറ്റം വരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

net

ട്രായിയുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച ഐഡിയ കമ്പനിയുടെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലേയ്ക്ക് മാറുന്നതിന് മാറുന്നതിന് ചാര്‍ജ് സംബന്ധിച്ച പ്രശ്‌നങ്ങളോ മള്‍പ്പിള്‍ ഓതന്റിഫിക്കേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളോ ഇല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ടെലികോം കമ്പനികളുടെ പ്രതികരണം ലഭിക്കുന്നതിനനുസരിച്ച് പ്രധാന നഗരങ്ങള്‍ ഗ്രാമീണ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് വൈ ഗ്രിഡുകള്‍ സ്ഥാപിച്ച് സര്‍വ്വീസ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ട്രായിയുടെ പരിഗണനയിലുള്ളത്. 2ജി, 3ജി, 4ജി നെറ്റ് വര്‍ക്കുകളെ അപേക്ഷിച്ച് വൈഫൈയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ചെലവ് കുറവാണെന്നും ലഭ്യമാക്കാന്‍ എളുപ്പമാണെന്നും ട്രായ് അധികൃതര്‍ വ്യക്തമാക്കുന്നു.

English summary
The plan is to provide internet for 2 paise per MB against the existing rates of around 10 paise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X