കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്രയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വിമാനയാത്രയില്‍ യാത്രക്കാര്‍ക്ക് മൊബൈല്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്. രാജ്യത്തിനുള്ളില്‍ നടക്കുന്ന യാത്രകളില്‍ സാറ്റലൈറ്റ്, ടെറസ്ട്രിയല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് സേവനം ലഭ്യമാക്കാം. ഇന്ത്യന്‍ വ്യോമമേഖലയില്‍ ഇന്‍-ഫ്‌ളൈറ്റ് കണക്ടിവിറ്റി ഈ രണ്ട് കാര്യങ്ങളിലും അനുവദിക്കാമെന്നാണ് ട്രായ് നിര്‍ദ്ദേശം.

കുട്ടികള്‍ക്ക് സൗജന്യ പാസ്പോര്‍ട്ട്!! മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസ് കുറയുംകുട്ടികള്‍ക്ക് സൗജന്യ പാസ്പോര്‍ട്ട്!! മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസ് കുറയും

വോയ്‌സ്, ഡാറ്റ, വീഡിയോ സര്‍വ്വീസുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വരുന്ന അന്താരാഷ്ട്ര, പ്രാദേശിക ഫ്‌ളൈറ്റുകളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് ടെലികോം മന്ത്രാലയം ട്രായുടെ ഉപദേശം തേടിയത്. മൊബൈല്‍ സേവനങ്ങളില്‍ വിമാനങ്ങളിലെ അന്താരാഷ്ട്ര നിയമങ്ങള്‍ കൂടി പാലിച്ച് അപകടകരമായ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ട്രായ് നിര്‍ദ്ദേശിക്കുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ 3000 മീറ്റര്‍ ഉയരമെന്ന പരിധിയും ഇക്കാര്യത്തില്‍ നിശ്ചയിച്ചിട്ടുണ്ട്.

mobile

വിമാനയാത്രയില്‍ വൈഫൈ സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് സൗകര്യം അനുവദിക്കാം. ഇത് ഇന്‍-ഫ്‌ളൈറ്റ് എയര്‍പ്ലെയിന്‍ മോഡിലാകണം ഉപയോഗിക്കേണ്ടത്. യാത്ര ആരംഭിച്ചാല്‍ ഇതേക്കുറിച്ച് യാത്രക്കാരെ അറിയിക്കാം. ഐഎഫ്‌സി സേവനങ്ങള്‍ 1 രൂപ വാര്‍ഷിക ലൈസന്‍സ് ഫീ നല്‍കി ഐഎഫ്‌സി സര്‍വ്വീസ് പ്രൊവൈഡറെ കണ്ടെത്താനും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇവര്‍ക്ക് ഇന്ത്യയുടെ സാറ്റലൈറ്റ് സേവനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ അവസരം ലഭിക്കും. ഇന്ത്യന്‍ വ്യോമാര്‍ത്തിയില്‍ ഈ സേവനങ്ങള്‍ നല്‍കുന്ന വിമാന കമ്പനികളുടെ പരസ്യം അടുത്ത് തന്നെ കണ്ടാല്‍ ഒട്ടും അതിശയിക്കേണ്ടതില്ലെന്ന് സാരം.

English summary
Trai recommends allowing mobile, Internet services during air travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X