കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രായിയെ പറ്റിക്കാനാവില്ല, ഈ 'ആപ്പ്' ടെലികോം കമ്പനികളെ കുടുക്കും!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്റര്‍നെറ്റ് സ്പീഡിന്റെ പേരില്‍ ഉപയോക്താക്കളെ പറഞ്ഞുപറ്റിക്കുന്ന ടെലികോം കമ്പനികള്‍ക്ക് ട്രായിയുടെ ആപ്ലിക്കേഷന്‍ തിരിച്ചടിയാവും. ഇന്റര്‍നെറ്റ് സ്പീഡ് സംബന്ധിച്ച് രാജ്യത്തുണ്ടാകുന്ന പരാതികള്‍ എളുപ്പം പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് 'മൈ സ്പീഡ്' എന്ന ആപ്ലിക്കേഷന്‍ വഴി ട്രായി പരിഹരിക്കാനൊരുങ്ങുന്നത്. ജൂലൈ അഞ്ചിന് ആപ്പ് പുറത്തിറക്കുമെന്നാണ് ട്രായി നല്‍കുന്ന വിവരം.

ഉപയോക്താക്കള്‍ക്ക് അവരുപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ സ്പീഡ് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ആപ്ലിക്കേഷന്‍. ടെലികോം സേവന ദാതാക്കളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് മൊബൈല്‍, ബ്രോഡ് ബാന്‍ഡ് എന്നീ കണക്ഷനുകളില്‍ നിന്നുള്ള കണക്ഷന്‍ പ്രശ്‌നങ്ങള്‍, സ്പീഡ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവ നേരിട്ട് ട്രായിക്ക് ലഭിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. 4ജി സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന ടെലികോം സേവനദാതാക്കള്‍ക്ക് മൂക്കുകയറിടുന്നതാണ് ട്രായിയുടെ ആപ്ലിക്കേഷന്‍.

neutrality

യുഎഇ: പാശ്ചാത്യ രാജ്യങ്ങളില്‍ പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് മുന്നറിയിപ്പ്യുഎഇ: പാശ്ചാത്യ രാജ്യങ്ങളില്‍ പരമ്പരാഗത മുസ്ലിം വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് മുന്നറിയിപ്പ്

ഇന്റര്‍നെറ്റ് സ്പീഡ് കണ്ടെത്തുന്നതിനായി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ വികസിപ്പിച്ചിട്ടുള്ള ആദ്യത്തെ ആപ്ലിക്കേഷന്‍ എന്ന പ്രത്യേകതയും 'മൈ സ്പീഡി'നുണ്ട്. ഇന്റര്‍നെറ്റ് സ്പീഡില്‍ സംതൃപ്തരല്ലെങ്കില്‍ ഇത് ചൂണ്ടിക്കാണിച്ച് ട്രായിക്ക് നേരിട്ട് പരാതി നല്‍കാനും ഇതോടെ സാധിക്കും.

ഉപയോക്താവിന്റെ കവറേജ്, ഡാറ്റ സ്പീഡ്, നെറ്റ് വര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍, ലൊക്കേഷന്‍ എന്നീ വിവരങ്ങളാണ് ആപ്ലിക്കേഷന്‍ വഴി ലഭിക്കുക.

English summary
Trai’s MySpeed app is an easy way to report poor Internet services to telecom regulator for speedy action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X