ആന്ധ്രയില്‍ തീവണ്ടി അപകടം, 10മരണം
വിജയവാഡ: ആന്ധ്രപ്രദേശിലുണ്ടായ തീവണ്ടി അപകടത്തില്‍ പത്തു പേര്‍മരിച്ചു. ആലപ്പുഴ-ധാന്‍ബാദ് എക്‌സ്പ്രസ്സാണ് അപകടത്തില്‍ പെട്ടത്. പത്തുപേര്‍ മരിച്ചതായി ഐബിഎന്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിജയ്‌നഗറിനടുത്തു വെച്ചാണ് അപകടമുണ്ടായത്.
ആലപ്പുഴ-ധാന്‍ബാദ് എക്‌സ്പ്രസ്സിലെ ചില ബോഗികളില്‍ തീപിടിച്ചുവെന്ന വാര്‍ത്ത പരന്നതോടെ ചങ്ങല വലിച്ചു വണ്ടി നിര്‍ത്തിയ യാത്രക്കാര്‍ തൊട്ടടുത്ത ട്രാക്കില്‍ നില്‍ക്കുമ്പോള്‍ വിജയവാഡ പാസഞ്ചര്‍ ട്രെയിന്‍ വന്നിടിയ്ക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേ ഉള്ളൂ.













Click it and Unblock the Notifications