ജാർഖണ്ഡിൽ യാത്രക്കാർക്ക് മേൽ ട്രെയിൻ ഇടിച്ച് കയറി അപകടം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
റാഞ്ചി: ജാർഖണ്ഡിൽ തീവണ്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജാർഖണ്ഡിലെ ജംതാരയിലെ കലജാരിയ റെയിൽവേ സ്റ്റേഷനിൻ ബുധനാഴ്ത രാത്രിയോടെയാണ് സംഭവം. തീവണ്ടിയിൽ തീയുണ്ടെന്ന് കേട്ട് ട്രാക്കിലേക്ക് ചാടിയിറങ്ങിയ യാത്രക്കാരുടെ ദേഹത്തേക്ക് മറ്റൊരു ട്രെയിൻ പാഞ്ഞുകയറിയാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം.മെഡിക്കൽ ടീമുകളും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി ജംതാര ഡെപ്യൂട്ടി കമ്മീഷണറെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ ഉടൻ












Click it and Unblock the Notifications