രാജസ്ഥാനില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. മദാര്‍ റെയില്‍വേ സ്റ്റേഷന് സമീപം സബര്‍മതി-ആഗ്ര കാന്റ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 12548 എന്ന ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെ 1.04 ഓടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് സബര്‍മതി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് വിവരം.
നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ട്രെയിനിന്റെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ചവിട്ടിയെങ്കിലും കൂട്ടിയിടി ഒഴിവാക്കാനായില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തി. ട്രാക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എക്‌സില്‍ കുറിച്ചു.

അജ്മീര്‍ സ്റ്റേഷനില്‍ റെയില്‍വേ ഒരു ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. 0145-2429642 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്), ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി), അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (എഡിആര്‍എം) എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള രക്ഷാസംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു.
പാളം തെറ്റിയ കോച്ചുകളും എഞ്ചിനും പഴയപടിയാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ രാജസ്ഥാനിലെ കോട്ടയില്‍ ഭോപ്പാലിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകളും പാളം തെറ്റിയിരുന്നു. ഈ സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications