ഉത്തര്‍പ്രദേശില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായി!! പാളംതെറ്റിയത് 8 ബോഗികള്‍ ...52 പേര്‍ക്ക് പരിക്ക്
10 പേരുടെ പരിക്ക് ഗുരുതരമെന്ന് സൂചന
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. മഹാകൗശല്‍ എക്സ്രിന്റെ എട്ടു ബോഗികളാണ് പാളംതെറ്റിയത്. അപകടത്തില്‍ 52 പേര്‍ക്കു പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 10 പേരുടെ പരിക്കു ഗുരുതരമാണെന്നാണ് സൂചന. പരിക്കുപറ്റിയവരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

പാളം തെറ്റിയ എട്ടു ബോഗികളില്‍ നാലെണ്ണം എസി കോച്ചുകളും മൂന്നെണ്ണം ജനറല്‍ കംപാര്‍ട്ട്‌മെന്റുകളുമാണ്. മറ്റൊന്നു സ്ലീപ്പര്‍ കോച്ചാണ്. വ്യാഴാഴ്ച രാത്രി രണ്ടു മണിയോടെയാണ് ട്രെയിന്‍ പാളംതെറ്റിയത്. ഇതിന്റെ കാരണം വ്യക്തമായിട്ടില്ല.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നു ദില്ലിയിലേക്കു പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചു: ഝാന്‍സി 05101-1072, ഗ്വാളിയോര്‍ 0751-1072, ബാന്ദ 05192-1072


Click it and Unblock the Notifications