
Viral Video: ട്രെയിന്‍ വരുന്നത് കണ്ടയുടന്‍ യാത്രക്കാര്‍ ഒരേ കയ്യടി, നൃത്തം; അന്തംവിട്ട് ലോക്കോപൈലറ്റ്
ട്രെയിന്‍ വൈകി എത്തുന്നതൊന്നും ഒരു പുതിയ കാര്യമല്ലല്ലോ... അഞ്ചോ പത്തോ മിനുട്ട് ആണോ മണിക്കൂറുകളല്ലേ ട്രെയിനുകള്‍ വൈകി ഓടാറുള്ളത്. വേഗത്തില്‍ എത്താനാണ് സാധാരണ ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കാറുള്ളത്, അപ്പോള്‍ അതേ ട്രെയിന്‍ തന്നെ ഇങ്ങനെ പണി തന്നാലോ..
അങ്ങനെ പല സ്ഥലങ്ങളിലേക്ക് പോകാന്‍ ആളുകള്‍ സ്റ്റേഷനില്‍ ഇങ്ങനെ നില്‍ക്കുകയാണ് സമയം കഴിഞ്ഞിട്ടും ട്രെയിനിന്റെ പൊടി പോലുമില്ല, മണിക്കൂറുകള്‍ കഴിഞ്ഞു. അങ്ങനെ 9 മണിക്കൂറിന് ശേഷം ട്രെയിനെത്തി. ട്രെയിൻ വരുന്നതു കണ്ട യാത്രക്കാര്‍ ചെയ്തത് എന്താണെന്നോ..സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്...
PC: twitter

ഷെഡ്യൂള്‍ ചെയ്ത സമയം കഴിഞ്ഞിട്ടും ട്രെയിന്‍ എത്തിയില്ല, യാത്രക്കാരാണെങ്കില്‍ ക്ഷമ കെട്ട് ഇരിക്കുകരയാണ്. കാത്തിരിപ്പിനൊടുവില്‍ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തി. 9 മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് ട്രെയിന്‍ എത്തുന്നത്.
കാമുകിക്ക് കൊടുക്കാനായി പോക്കറ്റില്‍ നിന്ന് മോതിരമെടുത്തു, നേരെ കടലിലേക്ക്, കാമുകനും ചാടി..പിന്നെ?

അതുകൊണ്ട് ട്രെയിന്‍ കണ്ടയുടന്‍ യാത്രക്കാര്‍ ഡാന്‍സ് കളിക്കാനും ലോക്കോ പൈലറ്റിനെ വണങ്ങാനും തുടങ്ങി...കയ്യടിയോടെയും ആര്‍പ്പു വിളിയോടെയും ആണ് യാത്രക്കാര്‍ ട്രെയിനിനെ സ്വീകരിച്ചത്. സംഭവം പരിഹാസമാണെങ്കിലും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്.

'ഞങ്ങളുടെ ട്രെയിന്‍ 9 മണിക്കൂര്‍ വൈകി. ഇത് എത്തിയപ്പോള്‍ ആളുകള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്,'' ട്വിറ്റര്‍ ഉപയോക്താവ് ഹാര്‍ദിക് ബോന്തു വീഡിയോ പോസ്റ്റ് ചെയ്യുന്നതിനിടെ അടിക്കുറിപ്പ് നല്കി.
യാത്ര ചെയ്തത് 415 കിലോമീറ്റര്‍, 205 കിലോ ഉള്ളിയുടെ വില 8 രൂപ..എന്താണ് സംഭവിച്ചത്?

ട്രെയിൻ വൈകി ഓടുന്ന കാര്യം ഇദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഹോട്ടലിൽ നിന്ന് വൈകി ഇറങ്ങിയത്. പക്ഷേ ട്രെയിൻ വിചാരിച്ചതിനെക്കാളും വൈകിയാണ് എത്തിയത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്,