Get Updates
Get notified of breaking news, exclusive insights, and must-see stories!

റായ്ബറേലി ട്രെയിൻ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു; മരണസംഖ്യ ഏഴായി

Recommended Video

cmsvideo
    ട്രെയിൻ പാളം തെറ്റി അഞ്ച് മരണം! | Oneindia Malayalam

    ലക്നൗ: ഉറായ്ബറേലിയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 35 ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മാൽഡയിൽ നിന്നു ദില്ലിയിലേക്ക് പോവുകയായിരുന്ന ന്യൂ ഫറാക്ക എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. ഹർച്ഛന്ദ്പൂരിന് സമീപം രാവിലെ 6 മണിയോടുകൂടിയായിരുന്നു അപകടം.

    അപകടത്തിൽ പരുക്കേറ്റവരെ ഹർ‌ച്ഛന്ദപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ 40 അംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നിരുന്നു.

    train

    എഞ്ചിനും നാല് കോച്ചുകളും പാളം തെറ്റിയതിനെ തുടർന്നാണ് അപകമുണ്ടായത്. അട്ടിമറി ആരോപണം ശക്തമായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ രണ്ട് ലക്ഷവും കേന്ദ്രസർക്കാർ അഞ്ച് ലക്ഷവും വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

    അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. അപകടം ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോണിൽ വിളിച്ച പ്രധാനമന്ത്രി രക്ഷാപ്രവർത്തനത്തിന് എല്ലാ വിധ പിന്തുണയും അറിയിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+