കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റായ്ബറേലി ട്രെയിൻ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു; മരണസംഖ്യ ഏഴായി

  • By Goury Viswanath
Google Oneindia Malayalam News

Recommended Video

cmsvideo
ട്രെയിൻ പാളം തെറ്റി അഞ്ച് മരണം! | Oneindia Malayalam

ലക്നൗ: ഉറായ്ബറേലിയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 35 ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മാൽഡയിൽ നിന്നു ദില്ലിയിലേക്ക് പോവുകയായിരുന്ന ന്യൂ ഫറാക്ക എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. ഹർച്ഛന്ദ്പൂരിന് സമീപം രാവിലെ 6 മണിയോടുകൂടിയായിരുന്നു അപകടം.

അപകടത്തിൽ പരുക്കേറ്റവരെ ഹർ‌ച്ഛന്ദപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ 40 അംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നിരുന്നു.

train

എഞ്ചിനും നാല് കോച്ചുകളും പാളം തെറ്റിയതിനെ തുടർന്നാണ് അപകമുണ്ടായത്. അട്ടിമറി ആരോപണം ശക്തമായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ രണ്ട് ലക്ഷവും കേന്ദ്രസർക്കാർ അഞ്ച് ലക്ഷവും വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കിയിരുന്നു. അപകടം ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോണിൽ വിളിച്ച പ്രധാനമന്ത്രി രക്ഷാപ്രവർത്തനത്തിന് എല്ലാ വിധ പിന്തുണയും അറിയിച്ചു.

ലുബാൻ ചുഴലിക്കാറ്റ് കരയിലേക്കടുക്കുന്നു; ഒമാൻ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശംലുബാൻ ചുഴലിക്കാറ്റ് കരയിലേക്കടുക്കുന്നു; ഒമാൻ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം

ഗോപീ സുന്ദറിനെതിരെ യുവതി.. ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു! കന്യകയാണോയെന്ന് ചോദിച്ചു!! ഗുരുതര ആരോപണംഗോപീ സുന്ദറിനെതിരെ യുവതി.. ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു! കന്യകയാണോയെന്ന് ചോദിച്ചു!! ഗുരുതര ആരോപണം

English summary
train derailed in uttarpradesh,many killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X