കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 23 മരണം , 400ലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

  • By Akshay
Google Oneindia Malayalam News

മുസാഫർ നഗർ: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ തീവണ്ടി പാളം തെറ്റി. പുരി-ഹരിദ്വാർ കലിംഗ ഉദ്ഗാൽ എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. 23 പേർ മരിച്ചെന്ന് ഉത്തർപ്രദേശ് പോലീസ് സ്ഥിരീകരിച്ചു. 400 ഓളം പേർക്ക് പരിക്ക് പറ്റി. അപകടത്തിൽ മരണമടഞ്ഞവർക്ക് 3.5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് റെയിൽവെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഗുരുതര പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും നിസാര രിക്കുള്ളവർക്ക് ഇരുപത്തഞ്ചായിരം രൂപ വീതവും ധനസഹായം നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ദേശീയ ദുരന്തനിവാരണ സേന ഖതൗലി സ്‌റ്റേഷനിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാളം തെറ്റിയ ബോഗികള്‍ ഒന്നുമുകളില്‍ മറ്റൊന്ന് കയറികിടക്കുന്ന അവസ്ഥയിലാണ് ഉള്ളത്. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ നല്‍കാനുളഅള സൗകര്യങ്ങള്‍ ഖതൗലിയിലില്ല. പ്രാഥമികാ ചികിത്സാ കേന്ദ്രങ്ങള്‍ മാത്രമെ ഇവിടെയുള്ളു. അപകടം അട്ടിമറിയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

Train

സംഭവത്തില്‍ കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭു സ്ഥിതിഗതികള്‍ വിലയിരുത്തി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉന്നത റെയില്‍വേ അധികൃതര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വൈകിട്ട് 5.40 നാണ് അപകടം നടന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമം അപകടത്തില്‍ അട്ടിമറി സംശയിക്കുന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.

English summary
Puri-Haridwar-Kalinga Utkal Express Derails In UP's Muzaffarnagar, Several Injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X