യുപിയിൽ ട്രെയിൻ പാളം തെറ്റി; 4 മരണം..നിരവധി യാത്രക്കാർക്ക് പരിക്ക്
ലഖ്നൗ: യുപിയിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 4 മരണം. ചണ്ഡീഗഡ് ദീബ്രുഗഡ് ദിൽബർക് എക്സ്പ്രസിന്റ് കോച്ചുകളാണ് പാളം തെറ്റിയത്. ജിലാഹി സ്റ്റേഷന് സമീപം പികൗര എന്ന സ്ഥലത്താണ് അപകടം നടന്നത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ട്രെയിനിന്റെ നാല് എസി കോച്ചുകളാണ് പാളം തെറ്റിയത്.രക്ഷാസംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ട്രെയിനുകൾ വരിതിരിച്ചുവിട്ടതായും റദ്ദാക്കിയതായും നോർത്ത് ഈസ്റ്റേൺ റെയിൽവേ സിപിആർഒ പങ്കജ് സിംഗ് അറിയിച്ചു.

സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. നോർത്ത് ഈസ്റ്റേൺ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്.
-കൊമേഷ്യൽ കൺട്രോൾ: 9957555984
- ഫർകേറ്റിംഗ് (FKG): 9957555966
- മരിയാനി (MXN): 6001882410
- സിമാൽഗുരി (SLGR): 8789543798
- ടിൻസുകിയ (NTSK): 9957555959
- ദിബ്രുഗഡ് (DBRG): 9957555960
ലഖ്‌നൗ - 8957409292
ഗോണ്ട - 8957400965












Click it and Unblock the Notifications