മധ്യപ്രദേശ് തീവണ്ടി അപകടം, 22 പേരുടെ മരണം സ്ഥിരീകരിച്ചു
ഭോപ്പാല്‍: പാലത്തിനുമുകളില്‍ വെച്ച് പാളം തെറ്റി രണ്ട് തീവണ്ടികള്‍ നദിയിലേക്ക് മറിഞ്ഞു. മധ്യപ്രദേശിലാണ് സംഭവം. മുംബൈ-വാരണാസി കാമായനി എക്‌സ്പ്രസും പറ്റ്‌നെ-മുംബൈ ജനത എക്‌സ്പ്രസുമാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
300ഓളം പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ദുരന്തനിവാരണ സേന അറിയിച്ചു. 24ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരിച്ചു. 25 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 വീതവും റെയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു












Click it and Unblock the Notifications