റെയില്‍വേ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മാസത്തില്‍ 6 തവണ മാത്രമായി വെട്ടിചുരുക്കി
തിരുവനന്തപുരം: ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായി റെയില്‍വേയുടെ പുതിയ നിയന്ത്രണം. ഐആര്‍ടിസി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു മാസത്തില്‍ പത്ത് തവണ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനത്തെ ആറിലേക്ക് ചുരുക്കി കൊണ്ടാണ് പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. ഫെബ്രുവരി 15 മുതല്‍ ഒരു മാസം ഒരു അക്കൗണ്ടില്‍ നിന്നും ആറ് തവണയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്.

സാധാരണ യാത്രക്കാര്‍ക്ക് ഒരു മാസത്തില്‍ ആറ് തവണയില്‍ കൂടുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ബാക്കിയുള്ള വിഭാഗങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബുക്കിങ് ചെയ്യുന്ന ടിക്കറ്റുകള്‍ മറിച്ച് വില്‍ക്കുന്നു എന്നും മന്ത്രാലയം നിരീക്ഷിച്ചു.
റെയില്‍വേ സ്റ്റേഷനില്‍ മണിക്കൂറുകള്‍ കാത്തുനില്ക്കുന്ന ക്യൂവില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗമായിരുന്ന ഓണ്‍ലൈന്‍ ബുക്കിങ്. തല്‍ക്കാല്‍ ടിക്കറ്റുകളുടെ കാര്യത്തിലും ഈ മാസത്തില്‍ നിയന്ത്രണം വരുത്തിയിരുന്നു. റിസര്‍വേഷനില്ലാത്ത ടിക്കറ്റുകള്‍ക്ക് മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യണം എന്നായിരുന്നു തീരുമാനം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications