കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് വേണ്ട, മൊബൈലില്‍ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം!

  • By Muralidharan
Google Oneindia Malayalam News

ആന്‍ഡ്രോയ്ഡ് ഫോണും ഇന്റര്‍നെറ്റും ഇല്ലാത്തവര്‍ക്ക് നാട്ടില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യണ്ടേ. വേണം. തീര്‍ച്ചയായിട്ടും വേണം. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഏതാനും ദിവസങ്ങള്‍ക്കകം മൊബൈലില്‍ ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

ജി പി ആര്‍ എസ്സോ, ഇന്റര്‍നെറ്റോ ഇല്ലാത്ത മൊബൈലില്‍ നിന്നും പോലും ഇ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ടെക്‌നോളജിയാണ് വെസ്‌റ്റേണ്‍ റെയില്‍വേ തയ്യാറാക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇ ടിക്കറ്റെടുക്കാനുള്ള സൗകര്യം റെയില്‍വേ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇതിനോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

train

എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത ഒട്ടേറെ ആളുകള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ട്. ഇടത്തരക്കാരും വീട്ടമ്മമാരും ഉള്‍പ്പെടുന്ന ഈ യാത്രികരെയാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടാണ് ഇന്റര്‍നെറ്റില്ലാത്ത് ഫോണുകളില്‍ നിന്നും ഇ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത് - ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത് മാത്രമല്ല, ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റ് കുറക്കുക എന്നതും റെയില്‍വേ ഈ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായിക്കും. മുംബൈ സബര്‍ബനില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കഴി ഡിസംബറിലാണ് മൊബൈല്‍ ടിക്കറ്റിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തത്.

English summary
Don't you have any Android phone or internet facility in your mobile phone? Are you facing problem in getting e-tickets? Don't worry. Soon, you too may be able to buy e-tickets and that too without internet and without android phone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X