Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്താന്‍ റെയില്‍വേ; എസി ചെയര്‍കാറിലും എക്‌സിക്യൂട്ടീവ് ക്ലാസുകളിലും കുറയും

ന്യൂഡൽഹി: യാത്രക്കാർ കുറവുള്ള എസി ചെയർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താൻ റെയിൽവേ മന്ത്രാലയം. 25 ശതമാനം വരെ കുറയ്ക്കാനാണ് തീരുമാനം. എല്ലാ സോണുകൾക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം റെയിൽവേ ബോർഡ് നൽകി.

നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, എസി സിറ്റിംഗ് സൗകര്യമുള്ള ട്രെയിനുകളിൽ കിഴിവുള്ള നിരക്ക് സ്‌കീം അവതരിപ്പിക്കുന്നതിനുള്ള അധികാരം സോണൽ റെയിൽവേയെ ഏൽപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു,' സർക്കാരിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

Train n

'അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സീറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്‌സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയിൽ ഈ സ്‌കീം ബാധകമായിരിക്കുമെന്നും റെയിൽവേ ബോർഡ് ഉത്തരവിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവ്. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിന് താഴെയായാൽ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുിവദിക്കാം എന്നാണ് നിർദ്ദേശം. ഇതനുസരിച്ച് 25 ശതമാനം വരെ ടിക്കറ്റ് നിരക്ക് കുറയ്ക്കാം.

അടിസ്ഥാന നിരക്കിൽ ആണ് ഇളവ് വരുത്തുക. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർച്ചാർജ്, ജിഎസ്ടി എന്നിവ ഈടാക്കും. നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് ഇളവ് ലഭിക്കില്ല. സ്‌പെഷ്യൽ ട്രെയിനുകളിൽ ഈ ഇളവ് ബാധകമായിരിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+