• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യശ്വന്ത്പൂര്‍-ടാറ്റാനഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടുത്തം; അപകടം യാത്രാമധ്യേ

  • By Desk

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട യശ്വന്ത്പൂർ-ടാറ്റാനഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തീവണ്ടിയില്‍ തീപിടുത്തം. പുലര്‍ച്ചെ രണ്ട് മണിയോടെ ട്രെയിന്‍ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെത്തിയപ്പോഴാണ് പാന്‍ട്രികാറില്‍ നിന്നും തീ പടരാന്‍ തുടങ്ങിയത്.

തീപിടുത്തും അണക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആളിക്കത്തിയ തീ പടരാതിരിക്കാന്‍ ജീവനക്കാര്‍ ഉടന്‍ തന്നെ പാന്‍ട്രി കാറിനെ മറ്റു ബോഗികളില്‍ നിന്നും വേര്‍പ്പെടുത്തിയതോടെയാണ് വന്‍ അപകടം ഓഴിവായത്. അപകടത്തില്‍ പാന്‍ട്രി കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല.

പോലീസും റെയില്‍ വേ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. പാന്‍ട്രികാറിലെ അടുപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമികനിഗമനം. സംഭവത്തെ തുടര്‍ന്ന് ആന്ധ്രയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടേണ്ട പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

English summary
Train From Bengaluru Catches Fire, Many Trains In Andhra Pradesh Delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X