ഫ്‌ളൈറ്റില്‍ മാത്രമല്ല ട്രെയിനുകളിലും ഇനി ഹോസ്റ്റസുമാര്‍
ദില്ലി: ഫ്‌ളൈറ്റ് സര്‍വ്വീസിലെ എയര്‍ഹോസ്റ്റസുമാരെക്കുറിച്ച് മാത്രമല്ലേ കേട്ടിട്ടുള്ളൂ, അത്‌പോലെ ട്രെയില്‍ ഹോസ്റ്റസുമാരും വരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അധികം താമസിയാതെ ട്രെയിനുകളില്‍ ഹോസ്റ്റസുമാര്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തും.
ദില്ലി-ആഗ്ര റൂട്ടില്‍ ഓടാന്‍ പോകുന്ന ഗതിമാന്‍ എക്‌സ്പ്രസിലാണ് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നത്. വിമാനത്തെ വെല്ലുന്ന സൗകര്യങ്ങളാണ് ട്രെയിനില്‍ വരുന്നത് എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ട്രെയിന്‍ ഹോസ്റ്റസ്
വിമാനത്തില്‍ മാത്രം കേട്ടിട്ടുള്ള സൗകര്യത്തെ ട്രെയിനിലും ഒരുക്കാനുള്ള തീരുമാനത്തിലാണ് റെയില്‍വ്വേ അധികൃതര്‍. ട്രെയിനുകളില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിന് ഹോസ്റ്റസുമാരെ നിയമിക്കാനാണ് തീരുമാനം.

ഗതിമാന്‍ എസ്‌ക്പ്രസ്
ദില്ലി-ആഗ്ര റൂട്ടില്‍ ഓടിതുടങ്ങുന്ന ഗതിമാന്‍ എക്‌സ്പ്രസിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. വിമാനത്തെ വെല്ലുന്ന സൗകര്യങ്ങളാണ് ഒരുക്കാന്‍ പോകുന്നത്.

അടുത്ത ബജറ്റില്‍
ആഢംബര ട്രെയിനില്‍ ഒരുക്കാന്‍ പോകുന്ന സൗകര്യങ്ങളെക്കുറിച്ച് അടുത്ത റെയില്‍വ്വേ ബജറ്റില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

ട്രെയിനിലെ സൗകര്യങ്ങള്‍
ഹൈപവര്‍ എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം, സ്വയം നിയന്ത്രിത ഫയര്‍ അലാം, ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം, സ്ലൈഡിങ് ഡോര്‍ എന്നിവയാണ് ട്രെയിനില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍.
സ്‌പെഷ്യല്‍ വിഭവങ്ങള്‍
ഇന്ത്യന്‍ കോണ്ടിനെന്റല്‍ വിഭവങ്ങള്‍, ഉപ്പുമാവ്, മിനിദോശ, കാഞ്ചീവരം ഇഡ്ഡലി, ഫ്രൂട്ടസ്, സ്വിസ് റോള്‍, റോസ്റ്റഡ് ഡ്രൈ ഫ്രൂട്ടസ്, ചിക്കന്‍ റോള്‍, ചിക്കന്‍ സോസേജ്, സ്പാനിഷ് എഗ് വൈറ്റ് ഓംലറ്റുകള്‍ എന്നിവയാണ് സ്‌പെഷ്യള്‍ മെനുകള്‍.

യാത്രാനിരക്കിലും വര്‍ധനവ്
സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് യാത്രാനിരക്കിലും 25 ശതമാനം വര്‍ധനവ് ഉണ്ടാകും. എസി ചെയര്‍കാറില്‍ 690 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസ്സില്‍ 1365 രൂപയുമാണ് ചാര്‍ജ്.
പുതിയ റൂട്ടുകള്‍
കാണ്‍പൂര്‍-ദില്ലി, ചണ്ഡിഗഡ് -ദില്ലി,ഹൈദരാബാദ്-ചെന്നൈ, നാഗ്പൂര്‍-ബിലാസ്പൂര്‍, ഗോവ-മുംബൈ, നാഗ്പൂര്‍-സെക്കന്ദരാബാദ് എന്നീ റൂട്ടുകളില്‍ ഗതിമാന്‍ എക്‌സ്പ്രസ് ഉടന്‍ ഓടി തുടങ്ങും എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications