ഗുജറാത്തിൽ ട്രെയിനിടിച്ച് പശു ചത്തു, ലോക്കോ പൈലറ്റിനെ ആക്രമിക്കാൻ ഗോരക്ഷക ഗുണ്ടകളുടെ ശ്രമം!
അഹമ്മദാബാദ്: രാജ്യത്ത് ഗോരക്ഷകര്‍ എന്ന പേരിലുളള ഗുണ്ടായിസം തുടരുന്നു. ഏറ്റവും ഒടുവില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് പശുവിന്റെ പേരിലുളള അക്രമം അരങ്ങേറിയിരിക്കുന്നത്. റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പശു ട്രെയിന്‍ തട്ടി ചത്തതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റിനെ ഗോ രക്ഷക ഗുണ്ടകള്‍ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ മെഹ്സാനയില്‍ ആണ് സംഭവം.
ഗ്വാളിയോര്‍-അഹമ്മദാബാദ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ കടന്ന് പോകുന്നതിനിടെയാണ് പശു ട്രാക്കിലേക്ക് ഓടിക്കയറിയത്. ശനിയാഴ്ച രാവിലെ 11.30നാണ് സംഭവം. സിദ്പൂര് ജംഗ്ഷന് സമീപത്ത് വെച്ച് പശുവിനെ ട്രാക്കില്‍ കണ്ട സ്റ്റേഷന് മാസ്റ്റര്‍ റെഡ് സിഗ്നല്‍ കാണിച്ചിട്ടും ലോക്കോ പൈലറ്റ് ശ്രദ്ധിച്ചില്ല എന്നാണ് ആരോപണം.

പശുവിനെ ലോക്കോ പൈലറ്റ് മനപ്പൂര്‍വ്വം ട്രെയിന്‍ ഇടിച്ച് കൊലപ്പെടുത്തി എന്നാരോപിച്ച് ബിപിന്‍ സിംഗ് രജ്പുത് എന്നയാളാണ് ആദ്യം പൈലറ്റിനെതിരെ തിരിഞ്ഞത്.ലോക്കോ പൈലറ്റായ ജിഎ ഝാലയ്ക്കാണ് അധിക്ഷേപം നേരിടേണ്ടി വന്നത്. ട്രെയിന്‍ തട്ടി പശു ചത്ത വിവരം അറിഞ്ഞ് ഗോരക്ഷകരും സ്ഥലത്ത് എത്തി. 150ഓളം പേരാണ് സ്ഥലത്ത് എത്തിയത്. ഇവര്‍ ലോക്കോ പൈലറ്റിനെ അസഭ്യം പറയുകയും അപമാനിക്കുകയുമായിരുന്നു.
ചത്ത പശുവിനെ ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ച റെയില്‍വേ ജീവനക്കാരെയും ഇവര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം തനിക്ക് ജീവന് ഭീഷണി ഉണ്ടെന്ന് ലോക്കോ പൈലറ്റ് പറയുന്നു. ഗോരക്ഷക ഗുണ്ടകള്‍ക്കെതിരെ ഝാല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബിപിന്‍ സിംഗ് രാജ്പുത്നെ പോലീസ് അറസ്റ്റ് ചെയ്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications