ട്രയിന്‍ ഗതാഗതം തടസപ്പെടുത്തി രാജസ്ഥാനില്‍ ഗുജ്ജര്‍ വിഭാഗത്തിന്റെ പ്രക്ഷോഭം
ഭരത്‌പൂര്‍: രാജസ്ഥാനിലെ ഭരത്‌പൂരില്‍ സംവരണമാവശ്യപ്പെട്ട് ഗുജ്ജര്‍ വിഭാഗം നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ട്രയിന്‍, റോഡ് ഗതാഗത സൗകര്യങ്ങള്‍ തടസപ്പെട്ടു.പ്രക്ഷോഭത്തെ തുടര്‍ന്ന് 12ലധികം ട്രെയ്‌നുകള്‍ വഴിതിരിച്ചുവിട്ടു. സംസ്ഥാനത്തെ പലഭാഗങ്ങളിലേക്കുള്ള ബസുകള്‍ റദ്ദു ചെയ്‌തു. ഗുജ്ജര്‍ സമൂഹത്തിലെ ഒരു വിഭാഗം 180 കിലോമീറ്ററോളം റയില്‍വേ ട്രാക്കുകള്‍ കയ്യേറി. ഭരത്‌പൂരില്‍ നിന്നും രാജസഥാന്റെ തലസ്ഥാനമായ ജയ്‌പൂരിലേക്കുള്ള റയില്‍വേ ട്രാക്കുകളാണ് കയ്യേറിയത്. വിദ്യാഭ്യാസത്തിനും ജോലിക്കും ഗുജ്ജര്‍ വിഭാഗത്തിന് സംവരണമേര്‍പ്പെടുത്തണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.
സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. തങ്ങളുടെ വിാഗത്തിലെ യുവാക്കള്‍ തൊഴില്‍ രഹിതരായി തുടരുന്നു. 25000ത്തോളെ തൊഴിലുകളാണ് നിശ്ചലമായി കിടക്കുന്നത്. എന്നാല്‍ അതിനെക്കുറിച്ചു സംസാരിക്കാന്‍ ആരും തയാറാവുന്നില്ല. പ്രക്ഷോഭകാരികളില്‍ ഒരാളായ വിജയ് ബെയിന്‍സ്‌ലാ പറഞ്ഞു. പ്രക്ഷോഭത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലേ ഹിന്ദുസ്ഥാന്‍ സിറ്റി, രാജസ്ഥാനിലെ ബയനാ എന്നീ പ്രദേശങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചതായി വെസ്റ്റേണ്‍ റയില്‍വേ അറിയിച്ചു. 2007മുതല്‍ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഗുജ്ജര്‍ വിഭാഗം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രക്ഷോഭം നടത്തുന്നത്. ഗുജ്ജര്‍ കമ്മിറ്റിയെന്ന പേരില്‍ ഹിമ്മത് സിങ് ഗുജ്ജര്‍ നേതൃത്വം നല്‍കുന്ന വിഭാഗവും,വിജയ് ബന്‍സ്‌ലാ നേതൃത്വം നല്‍കുന്ന മറ്റൊരു വിഭാഗവുമാണ് പ്രക്ഷോഭം നടത്തുന്നത്. ഇതില്‍ ഹിമ്മത് സിങ് ഗുജ്ജാര്‍ നേതൃത്വം നല്‍കുന്ന വിഭാഗവുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഈ വിഭാഗം താല്‍കാലികമായി സമരം നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ മറ്റെവിഭാഗം ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്.
കഴിഞ്ഞ 30വര്‍ഷമായി സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ 5ശതമാനം സംവരണം ഗുജ്ജറുകള്‍ക്ക് ലഭിക്കുന്നുണ്ട്.2018 ഒകടോബര്‍ 26ന് പിന്നോക്ക വിഭാഗങ്ങളുടെ സംവരണാനൂകൂല്യം 21ശതമാനത്തില്‍ നിന്നും 26 ശതമാനമായി ഉയര്‍ത്തി രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് പാസാക്കിയിരുന്നു. ഈ ബില്ലില്‍ നാല് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പുറമേ ഗുജ്ജര്‍ വിഭാഗത്തിനും 1ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു.നിലവില്‍ 50ശതമാനം സംവരണത്തില്‍ ഒബിസി സംവരണത്തിനു പുറമെ ഒരു ശതമാനം സംവരണം കൂടി അധികമായി ഗുജ്ജര്‍ വിഭാഗത്തിന് ലഭിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് ഗുജ്ജറുകളുടെ പ്രക്ഷോഭം തുടരുന്നത്.