Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനില്‍ സെല്‍ഫി എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പിടിക്കപ്പെട്ടാല്‍ തടവും പിഴയും...

സുരക്ഷിതമല്ലാതെ ട്രെയിനുകളില്‍ സെല്‍ഫി എടുക്കുന്നവരെ പിടികൂടാനാണ് റെയില്‍വേയുടെ തീരുമാനം.

ചെന്നൈ: ട്രെയിനിലും പ്ലാറ്റ്‌ഫോമിലും വെച്ച് സുരക്ഷിതമില്ലാതെ സെല്‍ഫി എടുക്കുന്നവരെ പിടികൂടാന്‍ റെയില്‍വേയുടെ തീരുമാനം. ട്രയിനിലും പ്ലാറ്റ്‌ഫോമിലും ഇനിമുതല്‍ സുരക്ഷിതമല്ലാതെ സെല്‍ഫി എടുക്കുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. എന്നാല്‍ സുരക്ഷിതമായി സെല്‍ഫി എടുക്കുന്നവരെ ശിക്ഷിക്കില്ല.

സുരക്ഷിതമല്ലാതെ സെല്‍ഫി എടുക്കുന്നതിനിടെ സംഭവിക്കുന്ന അപകടങ്ങള്‍ വര്‍ധിക്കുകയും ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. ചെന്നൈ മേഖലയില്‍ മാത്രം അറുനൂറോളം സെല്‍ഫി അപകടങ്ങള്‍ ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പറയുന്നുണ്ട്.

ട്രെയിനിലെ സുരക്ഷിതമല്ലാത്ത് സ്ഥലങ്ങള്‍

ട്രെയിനിലെ സുരക്ഷിതമല്ലാത്ത് സ്ഥലങ്ങള്‍

ട്രെയിനിലെ ചവിട്ടു പടി, എഞ്ചിന്‍, ട്രെയിനിന്റെ മുകള്‍ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇനി കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

തടവും പിഴയും

തടവും പിഴയും

സെല്‍ഫി എടുക്കുന്നവര്‍ക്ക് തടവും പിഴയുമടക്കമുള്ള കടുത്ത ശിക്ഷയാവും നേരിടേണ്ടി വരിക. ഇന്ത്യന്‍ ശിക്ഷാനിയമവും, ഇന്ത്യന്‍ റെയില്‍വേ ആക്ടും പ്രകാരമുള്ള നടപടികളാവും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുക.

നിരീക്ഷണം ശക്തമാക്കും

നിരീക്ഷണം ശക്തമാക്കും

ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സെല്‍ഫി അപകടങ്ങള്‍ അനുദിനം വര്‍ധിക്കുന്നതാണ് ശകത്മായ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ അധികൃതര്‍ നിര്‍ബന്ധിതരായത്. ഒരു വര്‍ഷത്തിനിടെ അറുനൂറോളം സെല്‍ഫി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സുരക്ഷിതമല്ലാത്തിടങ്ങളില്‍ നിന്ന് ഫോട്ടോ എടുത്താലേ പിടിവീഴൂ

സുരക്ഷിതമല്ലാത്തിടങ്ങളില്‍ നിന്ന് ഫോട്ടോ എടുത്താലേ പിടിവീഴൂ

എന്നാല്‍ ട്രെയിനുകളില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് സെല്‍ഫി എടുക്കുന്നവര്‍ക്ക് ധൈര്യമായി ഫോട്ടോ എടുക്കാം. അപകടകരമായ രീതിയിലുള്ള സെല്‍ഫി എടുക്കുന്നവരെ മാത്രമേ റെയില്‍വേ പിടികൂടുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+