കനത്ത മഴ: മംഗളൂരു-ബെംഗളൂരു പാതയില്‍ 15 വരെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു, ബദല്‍ മാര്‍ഗ്ഗം!!
ബെംഗളൂരു: ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം മംഗളൂരു-ബെംഗളൂരു പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സെപ്തംബര്‍ 15 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് നിര്‍ത്തി വച്ചിട്ടുള്ളത്. റെയില്‍ പാളത്തില്‍ മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് രണ്ട് പ്രത്യേക തീവണ്ടികള്‍ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്ന് മാറി ഓടുന്നതാണ്. ഹസ്സന്‍-യശ്വന്ത്പുര്‍ ജന്‍സാധാരണ്‍ പ്രത്യേക തീവണ്ടി സെപ്റ്റംബര്‍ രണ്ട്, ഒന്‍പത് എന്നീ തീയതികളില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതാണ്.യശ്വന്ത്പുര്‍-ഹസ്സന്‍ ജന്‍സാധാരണ്‍ തീവണ്ടി സെപ്റ്റംബര്‍ 8,15 തീയതികളില്‍ ഓടുന്നതായിരിക്കും. ട്രെയിന്‍ സംവിധാനം നിര്‍ത്തലാക്കിയത് ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും.












Click it and Unblock the Notifications