കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ: മംഗളൂരു-ബെംഗളൂരു പാതയില്‍ 15 വരെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു, ബദല്‍ മാര്‍ഗ്ഗം!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം മംഗളൂരു-ബെംഗളൂരു പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സെപ്തംബര്‍ 15 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് നിര്‍ത്തി വച്ചിട്ടുള്ളത്. റെയില്‍ പാളത്തില്‍ മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുന്നത്.

train-15-23-1

ഇതിനെ തുടര്‍ന്ന് രണ്ട് പ്രത്യേക തീവണ്ടികള്‍ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്ന് മാറി ഓടുന്നതാണ്. ഹസ്സന്‍-യശ്വന്ത്പുര്‍ ജന്‍സാധാരണ്‍ പ്രത്യേക തീവണ്ടി സെപ്റ്റംബര്‍ രണ്ട്, ഒന്‍പത് എന്നീ തീയതികളില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതാണ്.യശ്വന്ത്പുര്‍-ഹസ്സന്‍ ജന്‍സാധാരണ്‍ തീവണ്ടി സെപ്റ്റംബര്‍ 8,15 തീയതികളില്‍ ഓടുന്നതായിരിക്കും. ട്രെയിന്‍ സംവിധാനം നിര്‍ത്തലാക്കിയത് ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും.

English summary
train service ineterrupts in mysore bangalore route due to rain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X