കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വ്യാപിക്കുന്നു; ആഗസ്റ്റ് 12 വരെ ട്രെയിനുകള്‍ ഓടില്ല, ടിക്കറ്റ് തുക തിരിച്ചുനല്‍കും

  • By Desk
Google Oneindia Malayalam News

ദില്ലി: എല്ലാ ട്രെയിന്‍ സര്‍വീസുകളും ആഗസ്റ്റ് 12 വരെ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വെയുടെ തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കും. അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ മുടങ്ങില്ലെന്ന് റെയില്‍വെ ബോര്‍ഡ് അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് മടക്കി നല്‍കുക. രാജധാനി, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് തുടരും.

r

മെയ് 12 മുതലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനും മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ സഹായിക്കുന്നതിനുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. കൊറോണ രോഗം രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ പുതിയ തീരുമാനം. ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ കൊറോണ വീണ്ടും ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...രാഹുല്‍ ഗാന്ധി പുതിയ പടയോട്ടത്തിന്; രണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ കാഞ്ഞ ബുദ്ധി, പുതിയ ചാനല്‍...

നേരത്തെ ജൂണ്‍ 30 വരെയുള്ള ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കിയിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കുമെന്നും അറിയിച്ചിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജൂലൈയിലും ട്രെയിന്‍ സര്‍വീസ് വേണ്ട എന്നാണ് പുതിയ തീരുമാനം. ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടാകുന്നത് മുന്‍കരുതല്‍ നടപടികള്‍ അവതാളത്തിലാക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്.

രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപിരാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപി

ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...

അതേസമയം, പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 30ന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂചന. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് മാത്രമാകും ആദ്യഘട്ടത്തില്‍ സര്‍വീസ് എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലി ന്യൂയോര്‍ക്ക്, മുംബൈ ന്യൂയോര്‍ക്ക് വിമാന സര്‍വീസുകള്‍ ആരംഭിച്ചേക്കും. കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസുണ്ടാകുമെന്നാണ് സൂചനകള്‍. ഗള്‍ഫിലേക്ക് സര്‍വീസ് നടത്താന്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് സാധ്യത. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളും മെട്രോ ട്രെയിന്‍ സര്‍വീസുകളും ഉടന്‍ ആരംഭിക്കാന്‍ സാധ്യതയില്ല. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുക.

English summary
Train Services cancelled till August 12; Tickets will be refunded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X