അഗ്നീപഥിനെതിരെ വ്യാപക പ്രതിഷേധം, കല്ലേറ്, ട്രെയിന്‍ കത്തിച്ചു, ബീഹാറിലും രാജസ്ഥാനിലും സംഘര്‍ഷം
പട്ന: അഗ്നിപഥ് റിക്രൂട്ട്മെന്റ് പ്ലാനിനെതിരെ രാജ്യത്താകെ വ്യാപക പ്രതിഷേധം. ബീഹാറില്‍ ആരംഭിച്ച പ്രതിഷേധം പലയിടത്തും അക്രമത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. റിക്രൂട്ട്മെന്റിനായി പോകാനിരുന്ന മത്സരാര്‍ത്ഥികള്‍ തെരുവിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. ട്രെയിന്‍ സര്‍വീസിനെ പോലും തടഞ്ഞു. ബീഹാറിലാണ് ഈ സംഭവങ്ങള്‍ നടന്നത്.

ബാറ്റണുമായി ഇറങ്ങിയ പ്രതിഷേധക്കാര്‍ ബാബുവ റെയില്‍ സ്റ്റേഷനിലെ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ കണ്ണാടി ചില്ലുകള്‍ തകര്‍ത്തു. ഇതിലെ ഒരു കോച്ചിന് ഇവര്‍ തീയ്യിട്ടും. ഇന്ത്യന്‍ ആര്‍മി ലവേഴ്സ് എന്ന ബാനറും ഇവര്‍ ഉയര്‍ത്തി കാണിച്ചു. പുതിയ റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ ഇവര്‍ മുദ്രാവാക്യവും വിളിച്ചു.
ആരായിലെ റെയില്‍ സ്റ്റേഷനില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പോലീസിന് കണ്ണീര് വാതകം പ്രയോഗിക്കേണ്ടി വന്നു. പോലീസിന് നേരെ ഇവര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് കണ്ണീര് വാതകം പ്രയോഗിച്ചത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ റെയില്‍വേ സ്റ്റേഷനുള്ളില്‍ തീപിടിച്ചു. ഇത് അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
ഇവര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ ഫര്‍ണിച്ചറുകള്‍ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞാണ് തീയിട്ടത്. അഗ്നിപഥ് സ്കീം പ്രകാരം നാല് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയാലും 25 പേരെ മാത്രമേ സൈന്യത്തില്‍ ജോലി ലഭിക്കൂ.
പെന്ഷന് ആനുകൂല്യങ്ങള്‍ അടക്കം കിട്ടില്ലെന്നുള്ള നിര്‍ദേശങ്ങള്‍ അടക്കമാണ് റിക്രൂട്ട്മെന്റിനായി വരേണ്ടിയിരുന്നവരെ രോഷാകുലരാക്കുന്നത്. സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് രണ്ട് വര്‍ഷം കഴിഞ്ഞാണ് ആരംഭിക്കുന്നത്. എന്നാല്‍ ഭാവി സുരക്ഷിതമാക്കാനുള്ള ഒന്നും അതില്‍ ഇല്ല. നാല് വര്‍ഷം കഴിഞ്ഞ് തങ്ങളെ നിലനിര്‍ത്തിയില്ലെങ്കില്‍ എന്താകും ഭാവിയെന്നും ഇവര്‍ ചോദിക്കുന്നു.
സര്‍ക്കാര്‍ ഈ പദ്ധതി പിന്‍വലിക്കണമെന്നാണ് ആവശ്യം. നാല് വര്‍ഷത്തെ സേവനം കൊണ്ട് ഞങ്ങള്‍ വീടില്ലാത്തവരാകുമെന്നും മത്സരാര്‍ത്ഥികള്‍ പറയുന്നു. ജയ്പൂരില്‍ പ്രതിഷേധക്കാര്‍ അജ്മേര്‍-ദില്ലി ഹൈവേ തടഞ്ഞു. നൂറ്റമ്പതോളം പ്രതിഷേധക്കാരാണ് ഉള്ളത്. പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ജെഹാനാബാദില്‍ വിദ്യാര്‍ത്ഥികളാണ് കല്ലെറിഞ്ഞത്. പോലീസുകാര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ഇവരെ മാറ്റിയാണ് റെയില്‍വേ ട്രാക്കിലെ തടസ്സങ്ങള്‍ ഒഴിവാക്കിയത്. പോലീസുകാര്‍ കല്ലേറിനെ തുടര്‍ന്ന് ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി. നവാദയില്‍ ടയറുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. നവാഡ റെയില്‍വേ സ്റ്റേഷനും ഇവര്‍ ബ്ലോക് ചെയ്തു. റെയില്‍വേ ട്രാക്കില്‍ ഇവര്‍ ടയര്‍ കത്തിച്ചെറിഞ്ഞു.
വന്‍ ജനക്കൂട്ടം റെയില്‍വേയുടെ വസ്തുവകകള്‍ തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളികളും ഉയര്‍ന്നു. സഹര്‍സയിലും സമാന കാര്യമാണ് നടന്നത്. ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. റെയില്‍വേയില്‍ പ്രശ്നങ്ങളുണ്ടാക്കി. ഛപ്രയിലും മുസഫര്‍പൂരിലും ബക്സറിലും വലിയ പ്രതിഷേധങ്ങളാണ് നടന്നത്.
-
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര -
ഗൂഗിളിലെ ജോലി ആഡംബരമല്ല; വര്‍ഷത്തില്‍ ഒരു കോടി രൂപ ശമ്പളമില്ല: യാഥാത്ഥ്യം തുറന്നു പറഞ്ഞ് ടെക്കി -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications